Devane pukazthi suthichiduvin
Verse 1ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ
അവൻ നല്ലവനാകയാൽ ദേവനെ
തന്നുടെ കാരുണ്യം എന്നേക്കുമുള്ളത്
എന്നേക്കുമുള്ളതെന്ന്
Verse 2എന്റെ വിഷമതകൾ തന്നെയറിയിച്ചു ഞാൻ
എന്റെ സമീപമവനെത്തി ഉതവി നൽകാൻ
എല്ലാമായെന്നും എനിക്കുണ്ടവനതാൽ
തെല്ലും ഭയം വേണ്ടിനി
Verse 3മർത്യനിലാശ്രയിക്കാതത്തൽ വരുന്നേരത്തിൽ
കർത്താവിലാശ്രയിപ്പതെത്രയോ നല്ലതോർത്താൽ
ശത്രുക്കൾ മുമ്പിൽ തൻശക്തിയിൽ ഞാൻ
ജയകീർത്തനങ്ങൾ പാടിടും
Verse 4ഉല്ലാസ ജയഘോഷമുണ്ടുകൂടാരങ്ങളിൽ
ഉത്തമഭക്തരുടെ ശുദ്ധഹൃദയങ്ങളിൽ
എത്ര വിഷമതകൾ വന്നാലും പാടുമെന്നാളും സ്തുതിഗീതങ്ങൾ
Verse 5നിത്യതാതന്നു സ്തുതി സത്യാത്മാവിന്നു സ്തുതി
മർത്യർക്കു രക്ഷ തന്ന ക്രിസ്തുനാഥന്നു സ്തുതി
നിത്യതയിൽ നമ്മളെത്തുമന്നാളും
തുടരും പരമസ്തുതി
Verse 1Devane pukazthi stuthichiduvin
avan nallavanakayal devane
thanude kaarunyam ennekumulathu
enekumulathennu
Verse 2ente vishamathakal thane ariyichu njaan
ente sameepamavanethi uthavi nalkan
elaamayenum enikundavanenkil
thelum bhayam vendini
Verse 3marthyanilasrayika thathal varumnerathil
karthavilasrayipathethrayo nalathorthal
shathrukal mumpil than shakthiyil njaan jaya
keerthanangal paadidum
Verse 4ulaasajayagoshamundu koodarangalil
uthama bhaktharude shudha hridyangalil
ethra vishamathakal vanaalum paadu-
menaalum stuthigeethangal
Verse 5nithyathaathanu stuthi sathyaathmavinu stuthi
marthyarku raksha thanna kristhunaadanu stuthi
nithyathayil nammalethumenaalum
thudarum paramastuthi
Download Song