Devasutha santhathikale vishuddhare
Verse 1ദേവസുതസന്തതികളേ വിശുദ്ധരേ
ദേവപുരവാസികളോടെന്നു ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വസിപ്പാൻ പോകാം നമുക്ക്
Verse 2അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
വിളിച്ചിടുന്നു പോകാം നമുക്ക്
Verse 3ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻപുരിയിൽ
Verse 4തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ എന്നു കണ്ടിടും
മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ
കാണുന്നുണ്ടതിൽ പ്രഭാപുരത്തെ
Verse 5അന്ധതയകന്നനന്ത നിത്യരാജ്യമേ-ഇഹെ
അന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ
എന്നയച്ചീടും തവ നീതിയിൻ കതിരോനെ
താമസിക്കല്ലെ സീയോൻ രാജാവെ
Verse 1devasutha santhathikale vishuddhare
devapura vasikalodennu chernnidum
sobhana puramathil rajanodukude naam
modal vasippan pokam namukke
Verse 2akkare nadethiya vishuddha sam’ghakkaar
kaathu parkunnundu naamum chernniduvanayi
aanandakkaram neetti etam punchiri thuki
vilichedunu pokam namukke;-
Verse 3duthar samgham halleluyaa paadi aarkkunnu
vishramam kudathe kherubi sraphikalithaa
geetha’modamodennum vaazhthedunnu parane
pokam namukke seeyon purayil;-
Verse 4thullayamilla thejassil vilangkidum swornna
pattanakkarayavare ennu kandidum
muthu gopurangalal shobhana therukkale
kanunnundathil prebha purathe;-
Verse 5andhathayakannanantha nithya raajyame-ihe
andhakaara sindhuvil uzhannedunnengal
ennayachedum thava neethiyin kathirone
thaamasikkalle seeyon raajaave;-
Download Song