Verse 1ദേവസുതൻ യേശുനാഥൻ വാനമദ്ധ്യത്തിങ്കൽ
ശോഭായോടുദിച്ചീടുന്ന നാളെന്നു ഞാൻ കാണും
Verse 2നീതിസൂര്യൻ തന്നുടെയചെട്ടൈകളിൻ കീഴിൽ
ഏതു ദിവസത്തിങ്കലാരോഗ്യത്തോടുദിക്കും
Verse 3തൻ തിരുശരീരമായ തൻ കാന്തയെ ചേർപ്പാൻ
അന്തരീക്ഷേവരും ക്രിസ്തൻ സന്തുഷ്ടനായേററം
Verse 4മണ്ണിലുറങ്ങുന്ന തന്റെ വിശ്വസ്തദാസരെ
നിർണ്ണയമെഴുന്നേൽപിക്കും തന്നോടിരിപ്പാനായ്
Verse 5ജീവധാരികളായുള്ള വിശ്വാസികളെല്ലാം
രൂപാന്തരമൂർത്തികളായ് വാനിൽ പ്രവേശിക്കും
Verse 6കുഞ്ഞാട്ടിൻ വിശേഷമായ കല്യാണത്തിങ്കലീ-
സഞ്ജാത ജീവരൂപികളാശികളായ് തീരും
Verse 7നിത്യ ജിവന്നുറവയാം ക്രിസ്തുവിൽ നിന്നു
ശുദ്ധജീവജലം വാർന്നിട്ടജ്ജീവനെ കാക്കും
Verse 8വാനമദ്ധ്യത്തിങ്കൽ തന്റെ മാനിനിയോടു ചേ-
ർന്നാന്ദമാർന്നു വാണിടും സീയോൻ സഭാനാഥൻ
Verse 1devasuthan yeshunaathan vaanamadhyaththinkal
shobhaayodudichcheedunna naalennu njaan kaanum;-
Verse 2neethisooryan thannudeyachettaikalil keezhil
ethu divasaththinkalaarogyaththodudikkum
Verse 3than thirushareeramaaya than kaanthaye cherppaan
anthareekshevarum kristhan santhushthanaayerram;-
Verse 4mannilurangunna thante vishwasthadaasare
nirnnayamerunnelpikkum thannodirippaanay;-
Verse 5jeevadhaarikalaayulla vishvaasikalellaam
roopaantharamoorththikalaay vaanil praveshikkum;-
Verse 6kunjaattin visheshamaaya kalyaanaththinkalee-
sanjaatha jeevaroopikalaashikalaay theerum;-
Verse 7nithya jivannuravayaam kristhuvil ninnu
shuddhajeevajalam vaarnnittajjeevane kaakkum;-
Verse 8vaanamadhyaththinkal thante maaniyaniyodu che-
rnnaandamaarnnu vaanidum seeyon sabhaanaathan;-
Download Song