Devesha yeshupara jevanenikkay
Verse 1ദേവേശാ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞോ
ജീവനറ്റ പാപികൾക്കു നിത്യജീവൻ കൊടുപ്പാനായ് നീ മരിച്ചോ
Verse 2ഗതസമന പൂവനത്തിൽ അധികഭാരം വഹിച്ചതിനാൽ
അതിവ്യഥയിൽ ആയിട്ടും താതനിഷ്ടം നടപ്പതിന്നനുസരിച്ചു
Verse 3:
അന്നാസിൻ അരമനയിൽ മന്നവാ നീ വിധിക്കപ്പെട്ടു
കന്നങ്ങളിൽ കരങ്ങൾകൊണ്ടു മന്നാ നിന്നെ അടിച്ചവർ പരിഹസിച്ചു
Verse 4:
പീലാത്തോസെന്നവനും വിലമതിച്ചു കുരിശേൽപ്പിച്ചു
തലയിൽ മുള്ളാൽ മുടിയും വച്ചു പലർ പല പാടുകൾ ചെയ്തു നിന്നെ
Verse 5:
ബലഹീനനായ നിന്മേൽ വലിയ കുലമരം ചുമത്തി
തലയോടിടം മലമുകളിൽ അലിവില്ലാതയ്യോ യൂദർ നടത്തി നിന്നെ
Verse 6:
തിരുക്കരങ്ങൾ ആണികൊണ്ടു മരത്തോടു ചേർത്തടിച്ചു
ഇരുവശത്തും കുരിശുകളിൽ ഇരുകള്ളർ നടുവിൽ നീ മരിച്ചോ പരാ
Verse 7:
കഠിനദാഹം പിടിച്ചതിനാൽ കാടിവാങ്ങാനിടയായോ
ഉടുപ്പുകൂടി ചിട്ടിട്ടു ഉടമ്പും കുത്തിത്തുറന്നോ രുധിരം ചിന്തി
Verse 8:
നിൻമരണം കൊണ്ടെന്റെ വൻ നരകം നീയകറ്റി
നിൻമഹത്ത്വം തേടിയിനി എൻകാലം കഴിപ്പാൻ കൃപ ചെയ്യണമേ
Verse 1deveshaa yeshuparaa jeevan enikkaay vedinjnjo
jeevantta paapikalkku nithyajeevan koduppaanaay nee mariccho
Verse 2gathasamana poovanatthil adhikabhaaram vahicchathinaal
athivyathhayil aayittum thaathanishdam nadappathinnanusaricchu;-
Verse 3annaasin aramanayil mannavaa nee vidhikkappettu
kannngalil karngalkondu mannaa ninne adicchavar parihasicchu;-
Verse 4peelaatthosennavanum vilamathicchu kurishelppicchu
thalayil mullaal mudiyum vacchu palar pala paadukal cheythu ninne;-
Verse 5balaheenanaaya ninmel valiya kulamaram chumatthi
thalayodidam malamukalil alivillaathayyo yoodar nadatthi ninne;-
Verse 6thirukkarngal aanikondu maratthodu chertthadicchu
iruvashatthum kurishukalil irukallar naduvil nee mariccho paraa;-
Verse 7kadtinadaaham pidicchathinaal kaadivaangaanidayaayo
uduppukoodi chettiddu udampum kutthiththuranno rudhiram chinthi;-
Verse 8nin maranam kondente van narakam nee aktti
nin mahatthvam thediyini en kaalam kazhippaan kripa cheyyaname;-
Download Song