Dinam thorum enne nadatthunnavan
Verse 1ദിനംതോറും എന്നെ നടത്തുന്നവൻ
അവനിയിൽ എന്നും കരുതുന്നവൻ
അതുല്യനാം ദൈവം അവനൊരുവൻ
യാഹാം ദൈവം അവനല്ലയോ (2)
Verse 2ദേഹം ദേഹി ആത്മാവിനെ
സമർപ്പിക്കുന്നു സമ്പൂർണമായ് (2)
ഏകണെ നിൻ കൃപാ വരങ്ങൾ
നിർത്തണേ അന്ത്യത്തോളമെന്നെ (2)
Verse 3താഴ്ചയിൽ നിന്നും കരം തന്നുയർത്തി
പടവുകൾ ഓരോന്നായ് കയറ്റിയോനെ (2)
യോഗ്യത ഒന്നും പറയുവാനില്ല
പേർ ചൊല്ലി വിളിച്ച എൻ ദൈവമേ (2) ദേഹം...
Verse 4എണ്ണമറ്റ എൻ കുറവുകൾ ഓരോന്നും
എന്നോട് ക്ഷമിക്കണേ നല്ലിടയാ (2)
ഇടയന്റെ പാത പിൻഗമിച്ചീടാൻ
ഇനിയെന്നുമെന്നെ ഇടയാക്കണേ (2) ദേഹം...
Verse 5പകലോന്റെ പ്രഭയാൽ ഇരുളിനെ നീക്കി
പകലിൻ വെളിച്ചം പകർന്നവനേ (2)
പരലോകവാസം പൂകും വരെയും
പരനെ നിൻ പ്രഭ എന്നിൽ ചൊരിയേണമേ (2) ദേഹം...
Verse 1dinam thorum enne nadatthunnavan
avaniyil ennum karuthunnavan
athulyanaam daivam avan oruvan
yaahaam daivam avanallayo (2)
Verse 2deham dehi aathmaavine
samarppikkunnu sampoornamaay (2)
ekane nin kripaa varngal
nirtthane anthyattholamenne (2)
Verse 3thaazhchayil ninnum karam thannuyartthi
padavukal orronnaay kayttiyone (2)
yogyatha onnum parayuvaanilla
per cholli viliccha en daivame (2);- deham...
Verse 4ennamtta en kuravukal oronnum
ennode kshamikkane nallidayaa (2)
idayante paatha pinagamiccheedaan
iniyennum enne idayaakkane (2);- deham...
Verse 5pakalonte prabhayaal iruline neekki
pakalin veliccham pakarnnavane (2)
paraloka vaasam pookum vareyum
parane nin prabha ennil choriyename (2);- deham...
Download Song