Divya thejassinay vilikkappettore
Verse 1ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ
ദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക
Verse 2ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ
സത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ
വിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാം
വിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം
Verse 3ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും
സ്നേഹിതരും നിന്നെ കൈവെടിയും നേരത്തും
അവൻ നിനക്കു മാതൃകാ പുരുഷനാകയാൽ
താൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക
Verse 4നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽ
അധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടും
ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽ
ദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ
Verse 5നീതികെട്ടോർ നീതികേടിൽ വർത്തിച്ചീടുമ്പോൾ
ദോഷവഴിയിൽ ജനങ്ങളേറ്റം വിരഞ്ഞോടിടുമ്പോൾ
നീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെ
വിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ
Verse 6വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻ
ആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുക
ലോകത്തെ ജയിച്ച ജയവീരൻ യേശുവിൻ
വൻകൃപയാൽ നീയും ലോകത്തെ ജയിക്കുക
Verse 1divya thejassinay vilikkappettore
daivahitham enthennippol thiricharriyuka
Verse 2aathmavilum sathyathilum aaradhikkuvan
sathya christianithvam ninnil velippeduthuvaan
vishuddhanmarkkangorikkalayi bharamelppichathaam
vishvaasathinayi neeyum porcheyithedanam;-
Verse 3lokam ninne ettavum pakachidumpozhum
snehitharum ninne kaivediyum nerathum
avan ninakku mathrukaa purushan aakayaal
thaan poya patha dhyanichennum pinpatteduka;-
Verse 4neethimaan prayaasamodu raksha nedukil
adharmikalkkum paapikalkkum gathi’yenthayidum
ithra valiya rakhshaye aganyamakkiyal
daiva nyayavidhiyil ninnu thetti ozhiyumo;-
Verse 5neethikettor neethikedil varthichedumbol
dosha vazhiyil janangalettam virenjoodedumbol
neethimaanmaar iniyum’adhikam neethi’cheyatte
vishuddhan iniyum thannethanne vishuddhekarikkatte;-
Verse 6vishvasthinanthamaya raksha prapippaan
aathmashakthi thannil ninne kaathukolluka
lokathe jayicha jayaveeran yeshuvin
van krupayal neeyum lokathe jayikkuka;-
Download Song