Dukhathinte paanapaathram
Verse 1ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ
സന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ
Verse 2:
ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ല
എന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു
Verse 3:
കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻ
കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ
Verse 4:
ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിൻ ഫലം
സൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു
Verse 5:
ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ
കൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി
Verse 6:
ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ
കൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ
Verse 7:
ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്
പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്
Verse 8:
പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ
യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ
Verse 9:
ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ
സ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട്
Verse 10:
ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല
എപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളു
Verse 1dukhathinte panapatram karthaavente kayyil thannaal
santhoshathodathu vangi halleluiah paadeedum njaan;-
Verse 2doshamaayitt’ennodonnum ente thaathan cheykayilla
enne avanadichaalum avenenne snehikkunnu;-
Verse 3kashta’nashta’meri vannaal bhaagyanaay theerunnu njaan
kastmetta karthaavodu koottaaliyaay theerunnu njaan;-
Verse 4loka saukhyam’enthu tharum aathmaklesham’athin phalam
saubhaagyamull’aathma’jeevan kashtathayil vardhikkunnu;-
Verse 5jeevanathin vambu vendaa kaazhchayude shobha vendaa
koodaarathin mudi pole krooshin niram maathram mathi;-
Verse 6ullilenikkenthu sukham thejasserum kerubukal
koodaarathinn’akathunde shekkeenaayum’undavide;-
Verse 7bhakthanmaaraam sahodarar vilakku pol koode’unde
praarthanayin dhoopam’unde meshamelenn’appam’unde;-
Verse 8praakaarathil’ente mumbil yeshuvine kaanunnu njaan
yaaga’peetdam’avanathre ennum’ente rakshayavan;-
Verse 9dinam thorum puthukkunna shakthi’ennil pakaruvaan
svaccha’jalam vechittulla pichala’thottiyum’unde;-
Verse 10lokhathe njaanorkunnila kashta’nashtam orkunnilla
eppolente karthaavine onnu kanamenneyullu;-
Download Song