ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻ
പോയിടും പ്രിയന്റെ കൂടെ നിത്യമായ് വാഴുവാൻ
ഇന്നലെ ഞാൻ ഒന്നുമല്ലീ മണ്ണിലെന്റെ പ്രീയരെ
എങ്കിലും കരുതിയെന്നെ കണ്മണിപോൽ കാത്തവൻ
Verse 2
കഷ്ടമുണ്ട് രോഗമുണ്ട് ദു:ഖമുണ്ടീഭൂമിയിൽ
എത്രയോകൊടിയ ദുഷ്ടവൈരിയുണ്ടീ യാത്രയിൽ
ഭയമില്ലതെല്ലുമതിൽ പതറുകില്ല ഞാനിനി
പ്രിയനോടു ചേരുവാൻ പറന്നുയരും വാനതിൽ
Verse 3:
വയൽപൂപോലെ വാടും ജീവിതമോ നിശ്ചയം
മദ്ധ്യവാനിൽ പ്രീയൻ കൂടെ വാഴുവതോ ശാശ്വതം
അന്നു കോടാകോടിഗണം തേജസ്സിൽ എൻ കാന്തനെ
കണ്ടു നിത്യവാസകാലം സ്തോത്രഗാനം പാടിടും
Verse 4:
ആകാശം മാറിപോകും സൂര്യനോ ഇരുണ്ടീടും
അന്ത്യകാലബാധയോ ഈ ഭൂമിയെ ഭരിച്ചിടും
ശുദ്ധരന്ന് നീതിയോടെ വാഴുവാനുണർത്തിടും
സ്വർഗ്ഗസിംഹാസനത്തിൽ രാജനൊത്ത് വാണിടും