Verse 1ദുഷ്ടന്മാരിൻ ആലോചന കേട്ടു തെല്ലും നടക്കാതെ
ഭ്രഷ്ടന്മാരാം പാപികളിൻ വഴി നിൽക്കാതെ!
Verse 2പരിഹാസം ചൊല്ലീടുന്ന മർത്യർ കൂടെ ഇരിക്കാതെ
യാഹിൻ വചനത്തിൽ എന്നും മോദിച്ചീടുന്നോൻ!
Verse 3ദൈവത്തിൻ പ്രമാണങ്ങളെ രാപ്പകൽ ധ്യാനിച്ചീടുന്ന
ദൈവഭയം ഉള്ള മർത്യൻ അതി ഭാഗ്യവാൻ!
Verse 4ആറ്റിന്നരികത്തു നട്ട തൽസമയേ ഫലം നൽകും
ഇലയൊട്ടും വാടിടാത്ത വൃക്ഷങ്ങൾ പോലെ!
Verse 5അവൻ ചെയ്യും കാര്യമെല്ലാം സഫലമായ് തീർന്നിടുമേ
ദൈവം അവൻ കൂടെയുണ്ട് സഹായമായി!
Verse 6ദുഷ്ടന്മാരോ നീങ്ങിപ്പോകും കാറ്റു-പാറ്റും പതിർപോലെ
പിന്നീടാരും അവർ സ്ഥലം കാണുകയില്ല!
Verse 7ദുഷ്ടന്മാരോ ന്യായാസനേ നിവർന്നു നിൽക്കുമോ ഇല്ല
പാപികളോ നീതിമാന്മാർ സഭയിൽ വരാ!
Verse 8ദൈവം നീതിമാന്മാരുടെ വഴികളെ അറിയുന്നു
ദുഷ്ടന്മാരിൻ വഴികളോ നാശകരമേ!
Verse 9ജീവന്റെ പുസ്തകമതിൽ പേരുള്ളോർ എല്ലാരും ധന്യർ
അല്ലാത്തവർ വീണിടുമേ തീപ്പൊയ്കയതിൽ!
Verse 1Dushtanmaarin aalochana kettu thellum nadakkaathe
Bhrashtanmaaraam paapikalin vazhi nilkaathe!
Verse 2Parihaasam cholleedunna marthyar kude irikkaathe
Yaahin vachanatthil ennum modicheedunnon!
Verse 3Daivatthin pramaanangale raappakal dhyaanichidunna
Daiva-bhayam ulla marthyan athi bhaagyavaan!
Verse 4Aattinnarikatthu natta thalsamaye falam nalkum
Ilayottum vaadidaattha vrukshangal pole!
Verse 5Avan cheyyum kaaryamellaam safalamaay theernnidume
Daivam avan koodeyundu Sahaayamaayi!
Verse 6Dushtanmaaro neengippokum kaattu-paattum pathirpole
Pinneedaarum avar sthalam kaanukayilla!
Verse 7Dushtanmaaro nyaayaasane nivinnu nilkkumo Illa
Paapikalo neethimaante sabhayil varaaa!
Verse 8Daivam neethimaanmaarude vazhikale ariyunnu
Dushtanmaarin vazhiyatho naashakarame
Verse 9Jeevante pusthakamathil perullorellaarum dhanyar
Allaatthavar veenidume theeppoykayathil!
Download Song