Ekkaalathilum kristhu maarukilla
Verse 1എക്കാലത്തിലും ക്രിസ്തു മാറുകില്ല
എക്കാരണത്താലും എന്നെ കൈവിടില്ല
Verse 2ആരെ ഞാൻ വിശ്വസിക്കുന്നുവെന്ന്-
അറിയുന്നവനെന്നന്ത്യം വരെ
എന്നുപനിധിയെ സൂക്ഷിച്ചിടുവാൻ
തന്നുടെ കരങ്ങൾ കഴിവുള്ളതാം
Verse 3:
ഇന്നലേമിന്നുമെന്നേക്കുമവൻ
അനന്യൻ തൻ കൃപ തീരുകില്ല
മന്നിൽ വന്നവൻ വിണ്ണിലുളളവൻ
വന്നിടുമിനിയും മന്നവനായ്
Verse 4:
നിത്യവും കാത്തിടാമെന്ന നല്ല
വാഗ്ദത്തം തന്ന സർവ്വേശ്വരനാം
അത്യുന്നതന്റെ മറവിൽ വസിക്കും
ഭക്തജനങ്ങൾ ഭാഗ്യമുളേളാർ
Verse 5:
കളങ്കമെന്നിയെ ഞാനൊരിക്കൽ
പളുങ്കുനദിയിൻ കരെയിരുന്നു
പാടിസ്തുതിക്കും പരമനാമം
കോടി കോടി യുഗങ്ങളെല്ലാം
Verse 1ekkaalathilum kristhu maarukilla
ekkaa’ranathaalum enne kaividilla
Verse 2aare njaan vishvasikkunnuvenne
ariyunnavan ennanthyam vare
ennupanidhiye sukshichiduvaan
thannude karangal kazhivullathaam;-
Verse 3innale’minnu’menne’ukkumavan
anannyan than kripa theerukilla
mannil vannavan vinni’lullavan
vanni’duminiym mannavanai;-
Verse 4nithyavum kaathi’daamenna nalla
vaghdatham thanna sarvesh’varanaam
athyunn’athante maravil vasikkum
bhaktha’janangal bhagya’mullor;-
Verse 5kalankamenniya njaanorikkal
palunku’nadhiyin karey’irunnu
paadi’sthuthikum parama’naamam
kodi kodi yuganga’lellam;-
Download Song