എല്ലാം നന്മയ്ക്കായ് നൽകും നല്ല നാഥനേ
നീയെന്നഭയം എന്നും രക്ഷാസങ്കേതം
നീയില്ലെങ്കിലെന്റെ ജീവിതം ശൂന്യം
നീയുണ്ടെങ്കിലെന്റെ ജീവിതം ധന്യം
Verse 2
എങ്ങനെയിന്ന് ഇനി നാളെയെന്താകും
എന്താണിങ്ങനെ എനിക്കെന്തുകൊണ്ടിത്
നിനവുകളെല്ലാം മുന്നമേയവൻ
അറിഞ്ഞവനുള്ളിൽ ധൈര്യമതേകി
വഴി നടത്തി എത്ര അതിശയമായ്
നന്ദിയുണ്ടെന്നും നാഥാ നിൻ കൃപ മതി എല്ലാം...
Verse 3
മുന്നിൽ ചെങ്കടൽ പിന്നിൽ ഫറവോൻ സൈന്യം
എല്ലാം തകർന്നു ഇനി ജീവിതം വേണ്ട
വിചാരങ്ങളെല്ലാം മുന്നമേയവൻ
അറിഞ്ഞവനുള്ളിൽ ആശകളേകി
വഴി നടത്തി എത്ര അതിശയമായ്
നന്ദിയുണ്ടെന്നും നാഥാ നിൻ കൃപ മതി;- എല്ലാം...
Verse 4
രോഗം മാറില്ല ലോകം വിധിയെഴുതി
ശോകം നിറഞ്ഞു മനം ഭീതിയിലായി
ആകുലങ്ങളെല്ലാം മുന്നമേയവൻ
അറിഞ്ഞവനെന്നിൽ വിടുതൽ നൽകി
വഴി നടത്തി എത്ര അതിശയമായ്
നന്ദിയുണ്ടെന്നും നാഥാ നിൻ കൃപ മതി എല്ലാം...