Ellaam nin kripayaleshuve
Verse 1എല്ലാം നിൻ കൃപയാലേശുവേ
എല്ലാം നിൻ കൃപയാലെ
എൻ ജീവനുമെല്ലാ നന്മകളും
എല്ലാം നിൻ കൃപയാലെ
Verse 2പാപകൂപത്തിൽ കിടന്നെന്നെ
ഉദ്ധരിച്ചീടുവാൻ
സ്വർഗ്ഗം വിട്ടിദ്ധരെ വന്ന നിൻ
കൃപ മനോഹരമെ എല്ലാം...
Verse 3ശോധന വേളകൾ തന്നിലെൻ
മാനസ്സം മോദത്താൽ
നിന്നെപാടിപുകഴ്ത്തിടും
നിൻ കൃപയാലേശുവേ എല്ലാം...
Verse 4ശത്രുവിന്മേൽ ജയം കൊള്ളുവാൻ
മുന്നേറിച്ചെല്ലുവാൻ
ശക്തിയെനിക്കു തരുന്നവൻ
നീയല്ലോ മൽപ്രിയനെ എല്ലാം...
Verse 5എൻ ബലഹീനതയിൽ തുണ
നൽകുന്നവൻ നീയെ
നിൻ കൃപമതിയെനിക്കെന്നും
ജീവിത കാലമെല്ലാം എല്ലാം...
Verse 6ക്രൂശിന്റെ സാക്ഷിയായ് ജീവിച്ചെൻ
നാൾകൾ കഴിച്ചിഹേ
വാഗ്ദത്ത നാട്ടിലെത്തിടും ഞാൻ
നിൻ കൃപയാലേശുവേ എല്ലാം...
Verse 1ellaam nin kripayaleshuve
ellaam nin kripayale
en jeevanumella nanmakalum
ellaam nin kripayale
Verse 2paapakupathil kidannenne
udharicheeduvan
swarggam vittidhare vanna nin
krupa manoharame;- ellaam nin...
Verse 3shodhana velakal thannilen
manassam modathal
ninnepadi’pukazhthidum
nin krupayalesuve;- ellaam nin...
Verse 4shathruvinmel jayam kolluvan
munnerichelluvan
shakthiyenikku tharunnavan
neeyallo malpriyane;- ellaam nin...
Verse 5en balaheenathayil thuna
nalkunnavan neeye
nin kripamathiyenikkennum
jeevitha kalamellam;- ellaam nin...
Verse 6krooshinte sakshiyay jeevichen
nalkal kazhichihe
vagdatha nattilethidum njaan
nin krupayaleshuve;- ellaam nin...
Download Song