Ellaattinum oru kalamunde
Verse 1എല്ലാറ്റിനും ഒരു കാലമുണ്ട്
നിനയാത്ത നേരത്തു വന്നെത്തിടും
വിണ്ണിനു കീഴുള്ള സകല കാര്യങ്ങൾക്കും
ഒരുകാലമുണ്ടെന്നു അറിഞ്ഞീടുക (2)
Verse 2വിതയ്ക്കുവാൻ ഒരു കാലം
കൊയ്തിടാൻ ഒരുകാലം (2)
പണിയുവാൻ ഒരു കാലം
ഇടിക്കുവാൻ ഒരുകാലം
എല്ലാറ്റിനും ഒരു കാലമുണ്ട് എല്ലാറ്റിനും
Verse 3വിലപിപ്പാൻ ഒരു കാലം
ആർപ്പിടാൻ ഒരു കാലം (2)
ദ്വേഷിപ്പാൻ ഒരു കാലം
സ്നേഹിപ്പാൻ ഒരു കാലം
എല്ലാറ്റിനും ഒരു കാലമുണ്ട് എല്ലാറ്റിനും
Verse 4സകലതും മായ മായ
നേടിയതോ മിഥ്യാ (2)
ഇന്നു നിൻ പ്രാണനെ
നിന്നോട് ചോദിച്ചാൽ (2)
നിന്നുടെ നിത്യത ഏവിടെയാകും
Verse 5എല്ലാറ്റിനും ഒരു കാലമുണ്ട്
നിനയാത്ത നേരത്തു വന്നെത്തിടും
വിണ്ണിനു കീഴുള്ള സകല കാര്യങ്ങൾക്കും
ഒരുകാലമുണ്ടെന്നു അറിഞ്ഞീടുക
ന്യായം വിധിപ്പാനും കാലമുണ്ട്
Verse 1ellaattinum oru kaalamundu
ninayaatha nerathu vanneththidum
vinninu keezhulla sakala kaaryangalkkum
orukaalamundennu arinjeeduka (2)
Verse 2vithaykkuvaan oru kaalam
koythidaan orukaalam (2)
paniyuvaan oru kaalam
idikkuvaan orukaalam
ellaattinum oru kaalamundu;- ellaattinum
Verse 3vilapippaan oru kaalam
aarppidaan oru kaalam (2)
dweshippaan oru kaalam
snehippaan oru kaalam
ellaattinum oru kaalamundu;- ellaattinum
Verse 4sakalathum maaya maaya
nediyatho mithyaa (2)
innu nin praanane
ninnodu chodichchaal (2)
ninnude nithyatha evideyaakum
Verse 5ellaattinum oru kaalamundu
ninayaatha nerathu vanneththidum
vinninu keezhulla sakala kaaryangalkkum
orukaalamundennu arinjeeduka
nyaayam vidhippaanum kaalamundu
Download Song