Elohim elohim lammaa shabakthaani
Verse 1എലോഹിം എലോഹിം ലമ്മാ ശബക്താനി (2)
എന്റെ ദൈവമേ എന്റെ ദൈവമേ
നീ എന്നെ കൈവിട്ടതു എന്തപ്പാ (2)
Verse 2കാൽവരി ക്രൂശിൽ എന്റെ പേർക്കായ്
ഏകനായ് പാടുകൾ പെട്ടിടുന്നു (2)
ഏകനായ് പാടുകൾ പെട്ടിടുന്നു
Verse 3മുള്ളുകളാൽ മെടഞ്ഞ കിരീടം
മന്നവന്റെ തലയിൽ വച്ചല്ലോ (2)
വേദനയാൽ പിടഞ്ഞിടുമ്പോൾ
പരിഹസിച്ചു മുഖത്തടിച്ചല്ലോ (2)
Verse 4ഭാരമുള്ള മര കുരിശും
ചുമന്നു കൊണ്ട് മലയിൽ കയറി (2)
ലോകത്തിന്റെ പാപം ചുമന്ന്
ദൈവത്തിന്റെ കുഞ്ഞാടാണല്ലോ (2)
എലോഹിം എലോഹിം...
Verse 5തിരു ശരീരം അടിക്കപെട്ടു
ഉഴവുചാൽ പോൽ കീറപ്പെട്ടു (2)
രക്ത തുള്ളി ധാര ധാരയായ്
ഒഴുക്കിയല്ലോ എനിക്കു വേണ്ടി (2)
Verse 6കൈകളിലും കാലുകളിലും
ആണികളാൽ തറക്കപെട്ടു (2)
ക്രൂശിതനായ് എന്റെ കർത്താവ്
സർവ്വ പാപ പരിഹാരത്തിനായ് (2)
എലോഹിം എലോഹിം...
Verse 7നമുക്ക് വേണ്ടി ജീവൻ നൽകിട്ടും
വിലാപ്പുറത്ത് ആഞ്ഞു കുത്തി (2)
നിത്യ ജീവൻ നൽകിടുവാനായ്
ഇത്രയേറെ നമ്മെ സ്നേഹിച്ചു (2)
എലോഹിം എലോഹിം...
Verse 1elohim elohim lammaa shabakthaani (2)
ente daivame ente daivame
nee enne kaivittthu enthappaa (2)
Verse 2kaalvari krooshil ente perkkaay
ekanaay paadukal pettidunnu (2)
ekanaay paadukal pettidunnu
Verse 3mullukalaal medanjnja kireedam
mannavante thalayil vacchallo (2)
vedanayaal pidanjnjidumpol
parihasicchu mukhatthadicchallo (2)
Verse 4bhaaramulla mara kurishum
chumannu kond malayil kayari (2)
lokatthinte paapam chumann
daivatthinte kunjnjaadaanallo (2)
elohim elohim...
Verse 5thiru shareeram adikkapettu
uzhavuchaal pol keerappettu (2)
raktha thulli dhaara dhaarayaay
ozhukkiyallo enikku vendi (2)
Verse 6kaikalilum kaalukalilum
aanikalaal tharakkapettu (2)
krooshithanaay ente kartthaav
sarvva paapa parihaaratthinaay (2)
elohim elohim...
Verse 7namukk vendi jeevan nalkittum
vilaappuratth aanjnju kutthi (2)
nithya jeevan nalkiduvaanaay
ethrayete namme snehicchu (2)
elohim elohim...
Download Song