Verse 1എൻ ആത്മ സ്നേഹരൂപൻ
ശാലേമിൻ രാജരാജൻ
ശാരോൻ ഗിരിച്ചരുവിൽ
ചേലെഴും റോസാണിവൻ (2)
Verse 2കന്മഷ ചേറിനാലെ
ആവൃതനായൊരെന്നെ
തൃകൈയ്യാൽ വീണ്ടെടുത്ത
സ്നേഹം അവർണനീയം (2) എൻ...
Verse 3യാമിനി തന്നിൽ പെയ്യും
നീഹാരം കണക്കെ
നിൻ മൊഴി തൂകിടുമ്പോൾ
എൻ മനം ആനന്ദിപ്പൂ (2) എൻ...
Verse 4ശ്രേഷ്ഠരിൽ ശ്രേഷ്ഠനവൻ
നിസ്തുല്യ കാന്തനവൻ
കണ്ടാൽ മതി വരാത്ത
സുന്ദരനാണെൻ പ്രിയൻ (2) എൻ...
Verse 5നീർത്തോടിനായ് ഗമിയ്ക്കും
മാനെപ്പോലെൻ ഹൃദയം
കർത്തനെ നിന്നിൽ ചേരാൻ
നിത്യം ഞാൻ കാംഷിക്കുന്നു (2) എൻ...
Verse 6തൻ കൂടെ പാർത്തിടുവാൻ
നാളുകളേറുകില്ല
മോഹന വീടൊരുക്കി
വേഗം താൻ വന്നിടുമേ (2) എൻ...
Verse 1en aathma sneharoopan
shaalemin raajaraajan
shaaron giriccharuvil
chelezhum rosaanivan (2)
Verse 2kanmasha cherinaale
aavrithanaayorenne
thrikaiyyaal veendeduttha
sneham avarnaneeyam (2);- en...
Verse 3yaamini thannil peyyum
neehaaram kanakke
nin mozhi thookidumpol
en manam aanandippoo (2);- en...
Verse 4shreshdtaril shreshdtanavan
nisthulya kaanthanavan
kandaal mathi varaattha
sundaranaanen priyan (2);- en...
Verse 5neertthodinaay gamiykkum
maaneppolen hridayam
kartthane ninnil cheraan
nithyam njaan kaamshikkunnu (2);- en...
Verse 6than koode paartthiduvaan
naalukalerukilla
mohana veedorukki
vegam thaan vannidume (2);- en...
Download Song