En aathmaave chinthikkuka nin
Verse 1എൻ ആത്മാവേ! ചിന്തിക്കുക നിൻ മണവാളൻ വരവെ
നിൻ രക്ഷകൻ പ്രത്യക്ഷത ഉള്ളിൽ പ്രത്യാശ ആക്കുകേ
Verse 2എൻപ്രിയൻ മുഖം കാണും ഞാൻ തൻകീർത്തി നിത്യം പാടുവാൻ
Verse 3ധ്വനിക്കുമേ തൻ കാഹളം ഉയിർക്കും എല്ലാ ശുദ്ധരും
മിന്നിടും മേഘവാഹനം ലക്ഷോലക്ഷങ്ങൾ ദൂതരും
Verse 4ഞാൻ ക്രിസ്തൻ ക്രൂശിൻ രക്തത്താൽ തൻമുമ്പിൽ നിഷ്കളങ്കനായ്
സ്നേഹത്തിൽ വാഴും കൃപയാൽ സർവ്വവിശുദ്ധന്മാരുമായ്
Verse 5എനിക്കായ് കണ്ണീർ ഒഴിച്ച തൃക്കണ്ണിൻ സ്നേഹശോഭയും
ആണികളാലെ തുളച്ച തൃക്കൈകളെയും കണ്ടിടും
Verse 6എൻകാന്തനേ! എൻഹൃദയം നിൻസ്നേഹത്താലെ കാക്കുകേ
പ്രപഞ്ചത്തിൻ ആകർഷണം എന്നിൽ നിന്നകറ്റിടുക
Verse 7നിൻ സന്നിധാനബോധത്തിൽ എൻ സ്ഥിരവാസം ആക്കുകേ
നിൻ വരവിന്റെ തേജസ്സെൻ ഉൾക്കണ്ണിൻമുമ്പിൽ നിർത്തുകേ
Verse 8ഒരായിരം സംവത്സരം നിൻമുമ്പിൽ ഒരു ദിനം പോൽ
അതാൽ എൻ ഉള്ളം താമസം എന്നെണ്ണാതെന്നെ കാത്തുകൊൾ
Verse 9നീ ദുഷിച്ചാലും ലോകമേ വൃഥാവിലല്ലെൻ ആശ്രയം
നീ ക്രുദ്ധിച്ചാലും സർപ്പമേ ഞാൻ പ്രാപിക്കും തൻ വാഗ്ദത്തം
Verse 10തൻ പുത്രൻ സ്വന്തമാകുവാൻ വിളിച്ചെൻ ദൈവം കൃപയാൽ
വിശ്വസ്തൻ താൻ തികയ്ക്കുവാൻ ഈ വിളിയെ തൻ തേജസ്സാൽ
Verse 1En aathmaave chinthikkuka nin manavalan varave
nin rakshakan prathyakshatha ullil prathyasha aakkuke;-
Verse 2en priyan mukham kaanum njaan
than kerthi nithyam paaduvaan
Verse 3dhvanikkume than kahalam uyirkkum ellaa shudharum
minnidum megha’vahanam lakshopalakshangal dutharum;-
Verse 4njaan kristhan krooshin rakthathal than mumpil nishkalankany
snehathil vazhum krupayal sarvvam vishudhanmarumaay;-
Verse 5enikkay kanner ozhicha thrikkannin snehashobhayum
aanikalale thulacha thrikkaikaleyum kandeedum;-
Verse 6en kanthane en hridayam nin snehathale kakkuke
prapanchathin aakarshanam ennil ninnakattuke;-
Verse 7nin sannidhanabodhathil en sthhiravasam aakkuke
nin varavinte thejassen ulkkannin mumpil nilkkuke;-
Verse 8orayiram samvathsaram nin mumpil oru dinam pol
athal en ullam thamasam ennennathenne kathukol;-
Verse 9nee dushichalum lokame vrithhavilallen aashrayam
nee kruddhichalum sarppame njaan prapikkum than vagdatham;-
Verse 10than puthran svanthamakuvan vilichen daivam krupayaal
vishvasthan thaan thikakkuvaan ie viliye than thejassal;-
Download Song