En aathmau snehikunen yeshuve
Verse 1എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേ
മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ
എന്നുള്ളത്തിൽ ഇമ്പം ഇന്നും എന്നുമേ
ഞാൻ സ്നേഹിച്ചെന്നാകിൽ 3 ഇപ്പോൾ യേശുവേ
Verse 2നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ
മുൻ സ്നേഹിച്ചതേശുവേ നീ അല്ലയോ
എൻ പേർക്കു സ്വരക്തം ചൊരിഞ്ഞവനെ
ഞാൻ സ്നേഹിച്ചെന്നാകിൽ 3 ഇപ്പോൾ യേശുവേ
Verse 3നിൻ നെറ്റി മുൾമുടിക്കും കൈ ആണിക്കും
വിരോധിച്ചിട്ടില്ല നീ ഈ എനിക്കും
സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ
ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ
Verse 4നീ നൽകുന്നാശ്വാസവും സർവവും ഞാൻ
നിൻ നാമ മഹത്വത്തിന്നായ് കഴിപ്പാൻ
സ്നേഹാഗ്നിയാൽ എന്നെ നിറയ്ക്കേണമേ
ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ
Verse 5ഞാൻ സ്നേഹിക്കും നിന്നെ ഞാൻ ജീവിക്കും നാൾ
വേർപെടുത്താമോ നമ്മെ മൃത്യുവിൻ വാൾ
നിൻ ജയം അതെവിടെ മരണമേ
ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ
Verse 6നിൻ ദാനമാം സ്വർഗ്ഗ മഹത്വത്തിലും
നിൻമുഖം ഞാൻ നോക്കിക്കണ്ടുല്ലസിക്കും
നീ ജീവകിരീടം നൽകും സമയെ
ഞാൻ സ്നേഹിച്ചെന്നാകിൽ 3 ഇപ്പോൾ യേശുവേ
Verse 1En aathmaavu snehikkunnen yeshuve
Mattellaam poypoyaalum nee maatrame
Ennullathil impam innum ennumee
Njaan snehichennaakil;- 3 ippol yeshuve
Verse 2Ninnodullee sneham oraashcharyamo
Mun snehichchatheshuve nee allayo
En perkku swaraktham chorinjavane
Njaan snehichennaakil;- 3 ippol yeshuve
Verse 3Nin netti mulmudikkum kai aanikkum
Virodhichchittilla nee ee enikkum
Sampaadippaan saujanyamaam rakshaye
Njaan snehichennaakil;- 3 ippol yeshuve
Verse 4Nee nalkunnaashwaasavum sarvavum njaan
Nin naama mahathwathinnaay kazhippaan
Snehagniyaal enne niraykkename
Njaan snehichennaakil;- 3 ippol yeshuve
Verse 5Njaan snehikkum ninne njaan jeevikkum naal
Verpedutthaamo namme mrithyuvin vaal
Nin jayam athevide maraname
Njaan snehichennaakil;- 3 ippol yeshuve
Verse 6Nin daanamaam swargga mahathwathilum
Ninmukham njaan nokkikkandullasikkum
Nee jeevakireedam nalkum samaye
Njaan snehichennaakil;- 3 ippol yeshuve
Download Song