En daivam nallaven ennennume
Verse 1എൻ ദൈവം നല്ലവൻ എന്നെന്നുമേ
എൻ നാഥൻ വല്ലഭൻ എന്നാളുമേ
എന്നെ സ്നേഹിച്ചവൻ എന്നെ രക്ഷിപ്പാൻ
തൻ ജീവൻ തന്നവൻ എൻ രക്ഷകൻ
Verse 2ആ നല്ല ദേശത്തിൽ നിത്യമാം പ്രകാശത്തിൽ
അംശിയായിട്ടെന്നെ ചേർത്തതാൽ
കീർത്തിക്കും ഞാൻ അവൻ ത്യാഗത്തെ
വർണ്ണിക്കും ഞാൻ എൻ അന്ത്യനാൾവരെ
Verse 3വന്ദനം നാഥനെ എൻ രക്ഷകാ
നിന്ദിച്ചു നിന്നെ ഞാൻ എൻ ദോഷത്താൽ
എൻ പേർക്കീ കഷ്ടത ക്രൂരതയും
വഹിച്ചു എൻ പേർക്കായ് എൻ രക്ഷകാ
Verse 4ഞാൻ ചെയ്ത പാതകം ക്ഷമിച്ചു നീ
സ്വന്തമായെന്നെ നീ സ്വീകരിച്ചു
വീഴാതെ താങ്ങണേ അന്ത്യനാൾവരെ
നടത്തി പോറ്റുക എന്റെ ദൈവമേ
Verse 1en daivam nallavan ennennume
en naathhan vallabhan ennaalume
enne snehicchavan enne rakshippaan
than jeevan thannavan en rakshakan
Verse 2aa nalla deshatthil nithyamaam prakaashatthil
amshiyaayittenne chertthathaal
keertthikkum njaan avan thyaagatthe
varnnikkum njaan en anthyanaal vare
Verse 3vandanam naathhane en rakshakaa
nindicchu ninne njaan en doshatthaal
en perkkee kashdatha kroorathayum
vahicchu en perkkaay en rakshakaa;-
Verse 4njaan cheytha paathakam kshamicchu nee
svanthamaay enne nee sveekaricchu
veezhaathe thaangne anthya naal vare
nadatthi pottuka ente daivame;-
Download Song