Verse 1എൻ ദൈവമേ എൻ കർത്താവേ
കൈവിടല്ലേ ഏഴയെന്നെ
തനിച്ചു നിൽക്കാൻ ത്രാണിയില്ലാത്തയി (2)
പ്രാണിയെന്നെ കൈവിടല്ലേ
Verse 2ദാസനാo ഞാനിതാ വന്നീടുന്നു
നോക്കീടുന്നു വൻകരത്തിൽ
പൊൻകരം നീട്ടി ചേർത്തീടണമെ
കണ്മണിപോലെ കാത്തീടണമേ എൻ...
Verse 3അനുദിനജീവിതം അലകളാൽ ഉലയുന്നേ
അടുത്തെത്തി കത്തീടേണമേ
അലകൾക്കു മീതെ കടന്നു വന്ന്
അലകളെ ശാന്തമാക്കീടണമെ എൻ...
Verse 4ശക്ത്തരാം ശത്രുക്കൾ പെരുകിവരുന്നേ
എതിർക്കുവാനോ ശക്തിയില്ലേ
ശക്തിയും ബുദ്ധിയും ന്യൂനമാണെ ദേവ
സഹായിക്കുവാൻ വന്നീടണേ എൻ...
Verse 5കാഹളനാദം വാനിൽ മുഴങ്ങാൻ
കാലങ്ങളേറെയോ കാന്ത
കാത്തുനിൽക്കുന്ന നിൻ കാന്തയെ ചേർപ്പാൻ
കാന്തവേഗം വന്നീടണേ എൻ...
Verse 1en daivame en kartthaave
kaividalle ezhayenne
thanicchu nilkkaan thraaniyillaatthayi (2)
praaniyenne kaividalle
Verse 2daasanaam njaanithaa vanneedunnu
nokkeedunnu van karatthil
ponakaram neetti cherttheedaname
kanmanipole kaattheedaname;- en...
Verse 3anudinajeevitham alakalaal ulayunne
adutthetthi kattheedename
alakalkku meethe kadannu vanne
alakale shaanthamaakkeedaname;- en...
Verse 4shakttharaam shathrukkal perukivarunne
ethirkkuvaano shakthiyille
shakthiyum buddhiyum nyoonamaane deva
sahaayikkuvaan vanneedane;- en...
Verse 5kaahalanaadam vaanil muzhngaan
kaalngaleteyo kaantha
kaatthunilkkunna nin kaanthaye cherppaan
kaanthavegam vanneedane;- en...
Download Song