എൻ ദൈവമേ എന്നെ തരുന്നിതാ
തിരുകരത്താൽ പണിയേണമേ
തിരുഹിതം പോൽ നിത്യം ജീവിപ്പാൻ
വൻ കൃപയാൽ പൊതിയേണമേ (2)
Verse 2
പാടുകൾ ഏറ്റ നിൻ പാണിയാൽ എന്നെ തോടേണമേ
ആത്മാവിൻ ശക്തിയാൽ ദിനവും എന്നെ നയിക്കേണമേ (2)
പുതു ജീവനാൽ നിത്യ വചനത്താൽ
എന്നും നടത്തേണമേ
എൻ ദൈവമേ എന്നെ...
Verse 3
പാതകൾ ഒന്നും മുന്നിൽ തെളിവായ് കാണുന്നില്ല
പുതുവഴിയെ നിൻ ദയയാൽ
വീണ്ടും തുറക്കേണമേ (2)
യിസ്രായേലിന് വഴിയെ തുറന്നപോൽ
ഇന്നെനിക്കായ് തുറക്കേണമേ
എൻ ദൈവമേ എന്നെ...
Verse 4
സത്യത്തിൽ എന്നും നടപ്പാൻ ജ്ഞാനത്തെ നൽകേണമേ
യേശുവേപോൽ എന്നും ജീവിപ്പാൻ
അഭിഷേകം പകരേണമേ (2)
തിരു മാർവിൽ ദിനം ചാരുവാൻ
യോഗ്യയായ് തീർക്കേണമേ
എൻ ദൈവമേ എന്നെ...
Verse 1
en daivame enne tharunnithaa
thirukaratthaal paniyename
thiruhitham pol nithyam jeevippaan
van kripayaal pothiyename (2)
Verse 2
paadukal ett nin paaniyaal enne thodename
aathmaavin shakthiyaal dinavum enne nayikkename (2)
puthu jeevanaal nithya vachanatthaal
ennum nadatthename
en daivame enne...
Verse 3
paathakal onnum munnil thelivaay kaanunnilla
puthuvazhiye nin dayayaal
veendum thurakkename (2)
yisraayelin vazhiye thurannapol
innenikkaay thurakkename
en daivame enne...