En hridayam shubha vachanathal
Verse 1എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു
എന്മനമാനന്ദത്താൽ നിറഞ്ഞിടുന്നു
എൻപ്രിയനീയേഴ-യ്ക്കേകിയ നന്മകൾ
ക്കെന്തിഹെ ഞാൻ പകരം പരനേകും
Verse 2ആനന്ദമേ ക്രിസ്ത്യജീവിതം
ആശ്വാസമുണ്ടീപ്പാതയിൽ
Verse 3നിത്യപിതാവെൻ കൂടെയിരുന്ന്
നിത്യവുമെൻപോർ ചെയ്തീടുന്നതിനാൽ
നിർഭയവാസമെനിക്കുണ്ടുലകിൽ
നിത്യവുമീ മരുയാത്രയിലെല്ലാം ആനന്ദ...
Verse 4എൻപ്രിയനെനിക്കായ് കരുതുന്നതിനാൽ
തൻ തിരുമാർവ്വിൽ ഞാൻ വിശ്രമിച്ചീടുന്നു
ജീവനും ഭക്തിക്കും വേണ്ടിയതൊക്കയും
തൻ ദിവ്യമാം ശക്തി ദാനം ചെയ്തതിനാൽ ആനന്ദ...
Verse 5ആപത്തനർഥങ്ങൾ രോഗാകുലങ്ങളാ-
ലാശയറ്റയ്യോ ഞാനാകെത്തളർന്നപ്പോൾ
ആശ്വസിപ്പിക്കും കരങ്ങളാലെൻ പ്രിയൻ
അത്ഭുതസൗഖ്യവും ശാന്തിയും തന്നതാൽ ആനന്ദ...
Verse 6അന്ധകാരത്തിൽ നിന്നെന്നെ വിളിച്ചവ-
നത്ഭുതശോഭയിലേക്കു നടത്തുന്നു
അല്പകാലത്തെയീ ക്ലേശങ്ങൾ തേജസ്സിൻ
നിത്യഘനത്തിനായ്ത്തീരുന്നെനിക്ക് ആനന്ദ..
Verse 1en hridayam shubha vachanathaal kaviyunnu
enmanamanandathaal niranjidunnu
en priyane’eyezhayakkekiya nanmakal
kkenthihe njaan pakaram paranekum
Verse 2aanandame kristhyajeevitham
aashvasamundeepathayil
Verse 3nithya’pithaaven koodeyirunne
nithyavumenpor cheytheedunnathinaal
nirbhaya’vaasamenikku’ndulakil
nithyavumee maruyathrayilellam;- aananda...
Verse 4enpriyanenikkaay karuthunnathinaal
than thirumarvvil njaan vishramicheedunnu
jeevanum bhakthikkum vendiyathokkayum
than divyamam shakthi danam cheythathinal;- aananda...
Verse 5aapathanarthangal rogakulangalaa
lashayatayyo njanakethalarnnappol
aashvasippikkum karangalalen priyan
athbuthasaukhyavum shanthiyum thannathaal;- aananda...
Verse 6andhakarathil ninnenne vilichava-
nathbutha shbhayilekku nadathunnu
alpakalatheye kleshangal thejassin
nithyaghanathinay theerunnenikke;- aananda...
Download Song