En jeeva nathhanaam en priya yeshuve
Verse 1എൻ ജീവനാഥനാം എൻ പ്രിയ യേശുവേ
തിരുനാമം ഒന്നു മാത്രമാണെൻ
ആത്മാവിൻ ആലംബം(2)
Verse 2ഒരു മാത്ര നേരം പോലും, പിരിയാത്ത മിത്രമായി(2)
അരികെയണഞ്ഞെന്നെ ശരിയായ മാർഗ്ഗത്തിൽ
ഇടറാതെ മുന്നേറാനൊളിയേകുക പാലകനേ
Verse 3പരനെ തിരുകൃപയാൽ തവഗതിയെയനുഗമിപ്പാൻ
വരമേകുക പരമാത്മജ കരുണാമയ സദയം എൻ ജീവ..
Verse 4വചനത്തിൻ ആഴങ്ങളിൽ, വേരൂന്നി പുഷ്ടി വെയ്പാൻ(2)
ഇലവാടാ തരുവായി സഹജർക്കു താങ്ങായി
തണലായി സൗരഭമായ് തത്സമയേ ഫലമേകാൻ
Verse 5പരനെ തിരുകരത്താലെന്നെ വെടിപ്പായ് ചെത്തിയൊരുക്കി
ദിനവും തവഹിതം പോലാത്മ ഫലത്താലെന്നെ നിറയ്ക്ക എൻ ജീവ..
Verse 1en jeeva nathhanaam en priya yeshuve
thirunaamam onnu maathramaanen
aathmaavin aalambam(2)
Verse 2oru maathra neram polum, piriyaatha mithramaayi(2)
arikeyananjenne shariyaaya marggathil
idaraathe munneraanoliyekuka paalakane
Verse 3parane thirukrpayaal thava gathiye-yanugamippaan
varamekuka paramathmaja karunaamaya sadayam;- en jeeva...
Verse 4vachanathin aazhangalil, veroonni pushdi veypaan(2)
ilavaadaa tharuvaayi sahajarkku thaangaayi
thanalaayi saurabhamaay thathsamaye phalamekaan
Verse 5parane thirukarathalenne vedippaay chethiyorukki
dinavum thavahitham polaathma phalathaalenne niraykka;- en jeeva..
Download Song