En jeevan njaan thannu en raktham
Verse 1എൻ ജീവൻ ഞാൻ തന്നു എൻ രക്തം ചൊരിഞ്ഞു
നിന്നെ വീണ്ടെടുപ്പാൻ നീ എന്നും ജീവിപ്പാൻ
Verse 2എൻ-ജീവൻ ഞാൻ തന്നു എന്തു തന്നെനിക്ക്?
Verse 3ദീർഘകാലം പോക്കി ദുഃഖം കഷ്ടങ്ങളിൽ
ആനന്ദമോക്ഷത്തിന്നു അർഹനായ് തീരാൻ നീ
എത്ര ശ്രമിച്ചു ഞാൻ എന്തു ചെയ്തതെനിക്കായ്?
Verse 4വിട്ടെൻ പിതൃഗൃഹം തേജസ്സോത്താസനം
ധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചും
എല്ലാം നിൻ പേർക്കല്ലൊ, എന്തു ചെയ്തതെനിക്കായ്
Verse 5പാടെന്തു ഞാൻ പെട്ടു പാതകർ കയ്യാലെ
നാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേ
പാടേറെ ഞാൻ പെട്ടു പാപീ എന്തേറ്റു നീ?
Verse 6സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യരക്ഷയും
സ്നേഹം മോചനവും സർവ്വ വരങ്ങളും
കൊണ്ടു വന്നില്ലയോ കൊണ്ടുവന്നെന്തു നീ!
Verse 7നിന്നായുസ്സെനിക്കായ് നീ-പ്രതിഷ്ഠിക്കിന്നേ
ലോകവും വെറുക്ക മോദിക്ക താപത്തിൽ
സർവ്വവും വെറുത്തു രക്ഷകൻ കൂടെ വാ!
Verse 1En jeevan njaan thannu en raktham chorinju
ninne veendeduppaan nee ennum jeevippaan
Verse 2En-jeevan njaan thannu enthu thannenikku?
Verse 3Deerghakaalam pokki duhkham kashtangalil
aanandamokshathinnu arhanaay theeraan nee
ethra shramichu njaan enthu cheythathenikkaay?;-
Verse 4Vitten pithrugraham thejassothaasanam
dhaathriyil alanju duhkhichum thanichum
ellaam nin perkallo, enthu cheythathenikkaay;-
Verse 5Paadenthu njaan pettu paathakar kayyaale
naavaal avarnnyamaam naasham ozhinjithe
paadeere njaan pettu paapee enthetu nee?;-
Verse 6Swarggathil ninnu njaan soujanyarakshayum
sneham mochanavum sarvva varangalum
kondu vannillayo konduvannenthu nee!;-
Verse 7Ninnaayussenikkaay nee-prathishtikkunne
lokavum verukku modikka thaapathil
sarvvavum veruthu rakshakan koode vaa!;-
Download Song