Verse 1എൻ ജീവനാമെൻ യേശുവേ
നീ തന്നതാമെൻ ജീവിതം
എനിക്കായ് മുറിവേറ്റ നിൻ തിരു കരത്താൽ
എന്നെ തഴുകി പുണരേണമേ
Verse 2ഒന്നിനാലും നീ ഭാരപ്പെടേണ്ട
എന്നുര ചെയ്ത എൻ നാഥൻ
കൂരിരുൾ വന്നാലും കൂട്ടരും വിട്ടാലും
കൂട്ടിനായി എൻ താതൻ കൂടെയുണ്ട്
Verse 3അനർത്ഥങ്ങളൊന്നും ക്ലേശമായി തീരാതെ
എന്നെ കരുതീയ നാഥൻ
ആഴിയിൻ ആഴത്തിൽ അലമുറയും ഉയർന്നാലും
അലകൾക്കും നടുവിലെൻ പ്രിയനുണ്ട്
Verse 4മരണത്തിനും മേൽ ജയമുള്ള നാഥനാൽ
മരണമോ നീങ്ങി പോകും
മാനസ വ്യഥയാലേ മാറിടം പിടയുമ്പോൾ
മാറത്തു ചേർക്കുമാ നാഥനെന്നും
Verse 1en jeevanaamen yeshuve
nee thannathaamen jeevitham
enikkaay murivett nin thiru karatthaal
enne thazhuki punarename
Verse 2onninaalum nee bhaarappedenda
ennura cheytha en nathhan
koorirul vannaalum koottrum vittaalum
koottinaayi en thaathan koodeyund
Verse 3anartthhngalonnum kleshamaayi theeraathe
enne karutheeya nathhan
aazhiyin aazhatthil alamurayum uyarnnaalum
alakalkkum naduvilen priyanund
Verse 4maranatthinum mel jayamulla nathhanaal
maranamo neengi pokum
maanasa vyathhayaale maaridam pidayumpol
maaratthu cherkkumaa nathhanennum
Download Song