En jeevanaathhan kripayaalenne
Verse 1എൻ ജീവനാഥൻ കൃപയാലെന്നെ
നടത്തിടുവതെന്താനന്ദം!
തൻജീവനെന്നെ വിജയം നൽകി
പുലർത്തിടുവതെന്താനന്ദം!
Verse 2ബഹുവിധ ഭീതികളേറും ധരയിൽ
തീരാത്ത കൃപയെൻമീതേ
പകരുവതമിതം സന്തോഷമനിശവും
തരും ഭയമെഴാതെ ഓ-ഓ-തരും
Verse 3പല പരിശോധനകൾ വരുമെന്നാൽ
ശ്രീയേശുവരികിൽ വന്നു
മമ കൃപമതിയെന്നെന്നോടു ദിവസവും
മോദാലരുളിടുന്നു ഓ-ഓ മോദാൽ
Verse 4അതിബലമുളള കരങ്ങൾ മൂലം
താങ്ങുന്നു കൃപയാലെന്നെ
മതിബലമകലും നേരത്തഭയമവൻ
നൽകിടുന്നു നന്നെ ഓ-ഓ നൽകി
Verse 5മനുജരനേകമരാജകമായി
മേവുന്നുലകിലീ കാലം
മനസ്സുഖമൊടു ഞാൻ വാസം തുടരുവതു
ദിവ്യകരുണമൂലം ഓ-ഓ ദിവ്യ
Verse 1en jeevanaathhan kripayaalenne
nadatthiduvathenthaanandam!
thanajeevanenne vijayam nalki
pulartthiduvathenthaanandam!
Verse 2bahuvidha bheethikalerum dharayil
theraattha kripayen'meethe
pakaruvatha'mitham santhoshamanishavum
tharum bhayamezhaathe oh-oh-tharum
Verse 3pala parishodhanakal varumennaal
shreeyeshuvarikil vannu
mama kripamathiyennennodu divasavum
modaal arulidunnu oh-oh modaal
Verse 4athi'balamulala karngal moolam
thaangunnu kripayaalenne
mathibalamakalum nerattha'bhayamavan
nalkidunnu nanne oh-oh nalki
Verse 5manujaranekamaraajakamaayi
mevunnulakilee kaalam
manassukhamodu njaan vaasam thudaruvathu
divyakarunamoolam or-or divya
Download Song