En kashdangal ellaam thernnedume
Verse 1എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ
എൻ കണ്ണുനീർ മുറ്റും തോർന്നീടുമെ
ആനന്ദത്താൽ നിറഞ്ഞിടുമെ
പ്രാണ പ്രീയന്റെ ചാരവെ എത്തീടുമ്പോൾ(2)
Verse 2യുഗാ യുഗങ്ങൾ വാഴുംമെൻ പ്രിയൻ കൂടെ
ദൂത ഗണങ്ങളോട് ചേർന്നാരാധിക്കും(2)
ഹല്ലേലുയ്യ ഹോശന്ന
ആമേൻ ഹല്ലെലൂയ്യ ഹോശന്ന(2)
Verse 3കൂരിരുൾ തിങ്ങിടും പാതകളിൽ
കാലുകളിടറാതെ നടത്തിടുന്നോൻ
ആശകൾ എല്ലാം നശിച്ചീടിലും
പ്രത്യാശ തന്നെന്നെ പുലർത്തീടുന്നോൻ(2)
യുഗാ യുഗങ്ങൾ വാഴുംമെൻ
Verse 4ഈ ലോക ജീവിത യാത്രയതിൽ
അങ്ങേ പിരിഞ്ഞൊന്നും വേണ്ടെനിക്ക്
ആയുസ്സിൻ ഓരോ നിമിഷത്തിലും
അഭിഷേകത്താലെന്നെ നയിച്ചീടുക(2)
യുഗാ യുഗങ്ങൾ വാഴുംമെൻ
Verse 5ഇഹത്തിലെ ഭാരങ്ങളേറീടിലും
സ്വർഗ്ഗീയ സന്തോഷം മതിയെനിക്ക്
ജീവൻ എന്നേശുവിൽ അർപ്പിച്ചിട്ടു
നിത്യത നേടുന്നതെൻ ആശയെ(2)
യുഗാ യുഗങ്ങൾ വാഴുംമെൻ
Verse 1en kashdangal ellaam thernnedume
en kannuneer muttum thornedume
aanandathal nuranjidume
prana priyante charave ethedumpol(2)
Verse 2yuga yugangkal vazhumen priyan kude
dutha ganangkalodu chernn’aaradhikkum(2)
halleluyaa hoshanna
aamen halleluyaa hoshanna(2)
Verse 3kurirul thingkidum pathakalil
kalukal idarathe nadathidunnon
aashakal ellam nashichedilum
prathyasha thannenne pularthedunnon(2);-
yuga yugangkal vazhumen
Verse 4ie loka jeevitha yathrayathil
angke pirinjonnum vendenikke
aayussin oro nimishathilum
abhishekathal enne nayicheduka(2);-
yuga yugangkal vazhumen
Verse 5ihathile bharangkaleridilum
swarggeya santhosham mathiyenikke
jeevan enneshuvil arppichittu
nithyatha nedunnathen aashaye(2);-
Download Song