En maname nin aadaramen masiha
Verse 1എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻ
മാനം ധനം മഹിമ-മഹിമയതിൻ പെരുമ
സർവ്വവുമെൻ മശിഹാ മഹാ രാജൻ
Verse 2തൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്ക
നിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന്
രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം എൻ..
Verse 3ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നും
അഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽ
നിത്യവും ഈ ഇരുളിൽ നടത്തുന്നോൻ എൻ..
Verse 4നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരം
നാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യം
അരുളിയവൻ നിത്യം പാലിക്കുന്നോൻ എൻ..
Verse 5ഞാനവനിൽ വാസം ചെയ്കയാൽ മനമേയാനന്ദിപ്പൂ നീ
ഇല്ലെനിക്കിനി ഖേദം ഹല്ലേലുയ്യാ സംഗീതം
എല്ലാമവന്റെ ദാനം ഏഴയെന്മേൽ എൻ..
Verse 1en maname nin aadharamen mashihaa rajarajan thaan
maanam dhanam mahima-mahimayathin peruma
sarvvavumen mashihaa mahaa raajan
Verse 2than krupayaam van karathin kezhamarnnu nee aanandikka
nikshepamavan thanne-akshaya dhanam thane
raksha cheythedumenne anthyatholam;- en..
Verse 3ie maruyaanam kazhippaanaay krupadanam mathiyennum
agnimeghathin keezhil-shakthiyerum than tholil
nithyavum ie irulil nadathunnon;- en..
Verse 4nin pithru’sneham avarnnaneyam mrdunaadam manoharam
naaleyekonden chitham kalangathennum sathyam
aruliyavan nithyam paalikkunnon;- en..
Verse 5njaan avanil vaasam cheykayaal manameyanandippu nee
illenikkini khedam halleluyyaa samgeetham
ellaam avante daanam ezhayenmel;- en..
Download Song