എൻ മനമേ യഹോവയെ വാഴ്ത്തീടുക
എൻ സർവ്വാന്തരങ്ങവുമേ വാഴ്ത്തീടുക(2)
നന്ദിയോടെ അവന്റെ നാമം വാഴ്ത്തീടുക
അനുദിനവും അവനെ പാടി സ്തുതിച്ചീടുക(2)
Verse 2
പാപത്താലും രോഗത്താലും ഞാൻ വലഞ്ഞപ്പോൾ
ആശയെല്ലാം അറ്റുപോയ മരുപ്രയാണത്തിൽ
പാപം നീക്കി രോഗം നീക്കി ശാന്തി തന്നതാൽ
എന്റെ അന്തരംഗവുമേ സ്തുതിച്ചിടുക(2);- എൻ മനമേ....
Verse 3
സ്വർഗ്ഗമഹിമ വിട്ടു നാഥൻ പാരിതിൽ വന്നു
സ്വന്തജീവൻ ക്രൂശിൽ തന്നു വീണ്ടെടുത്തവൻ(2)
മോക്ഷമാർഗ്ഗം തുറന്നുതന്ന രക്ഷയോർക്കുമ്പോൾ
എന്റെ അന്തരംഗവുമേ സ്തുതിച്ചിടുക(2);- എൻ മനമേ....
Verse 4
എന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ
എല്ലാനാളും മാറിടാത്ത യേശുനായകൻ (2)
എന്നും എന്നും തന്റെ നാമം വാഴ്ത്തി പാടിടാം
എന്റെ അന്തരംഗവുമേ സ്തുതിച്ചിടുക;-എൻ മനമേ....
Verse 1
en maname yahovaye vaazhttheduka
en sarvvaantharngavume vaazhttheduka (2)
nandiyode avante naamam vaazhttheduka
anudinavum avane paadi sthuthiccheduka (2)
Verse 2
paapatthaalum rogatthaalum njaan valanjnjappol
aashayellaam attupoya maruprayaanatthil
paapam neekki rogam neekki shaanthi thannathaal
ente antharamgavume sthuthicchiduka(2);- en maname....
Verse 3
swarggamahima vittu naathhan paarithil vannu
svanthajeevan krooshil thannu veendedutthavan(2)
mokshamaarggam thurannuthanna rakshayorkkumpol
ente antharamgavume sthuthicchiduka (2);- en maname....