എൻ മനമെന്നെന്നും വാഴ്ത്തീടുമേ
സ്തുത്യനാം ദൈവത്തെ പുകഴ്ത്തിടുമെ
സർവ്വ മഹത്വത്തിനും യോഗ്യനവൻ
യാഹെന്നല്ലോ അവൻ ശ്രേഷ്ട നാമം
Verse 2
ഹാ.. എന്റെ ദൈവമോ അവനുന്നതനല്ലോ
എന്റെ കർത്തനോ അവൻ വല്ലഭനല്ലോ
Verse 3
മഹത്വവും തേജസ്സും ധരിച്ചിടുന്നോൻ
തിരശീല പോൽ വാനത്തെ വിരിപ്പോൻ
മേഘങ്ങളെ തന്റെ തേരാക്കിയും
കാറ്റിൻ ചിറകിന്മീതെ സഞ്ചരിക്കുന്നോൻ ഹാ.. എന്റെ
Verse 4
കാറ്റിനെ തൻ ദൂതന്മാരായ് നിയമിക്കുന്നോൻ
അഗ്നിജ്വാലയെ തന്റെ സേവകരായും
മരണ പാതാളത്തിൻ താക്കോലുള്ളവൻ
എന്നന്നേക്കും നിത്യജീവനേകിടുന്നവൻ ഹാ.. എന്റെ
Verse 5
മാറത്തു പൊൻകച്ച അണിഞ്ഞവനായ്
ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും
അവൻ മുടി ഹിമത്തേക്കാൾ വെണ്മയുള്ളതും
കണ്ണുകളോ അഗ്നിജ്വാലക്കൊത്തതും ഹാ.. എന്റെ
Verse 6
വെള്ളോട്ടിനു സദൃശ്യമാം കാൽകളുള്ളവൻ
വായിൽ നിന്നും മൂർച്ചയേറും വാൾ പുറപ്പെടും
അവൻ മുഖം സൂര്യനേക്കാൾ ശോഭയുള്ളതും
ശബ്ദമോ പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ ഹാ.. എന്റെ
Verse 7
ദൂതർ സംഘം അത്യുച്ചത്തിൽ ഘോഷിച്ചിടുന്നു
ദൈവത്തിൻ കുഞ്ഞാടെ നീ അറുക്കപ്പെട്ടു
ശക്തി ധനം ബലം ജ്ഞാനം ബഹുമാനവും
മഹത്വത്തിനും സ്തോത്രത്തിനും യോഗ്യൻനീ ഹാ.. എന്റെ