Verse 1എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും
വേറില്ല ആത്മശരണം വേറില്ല പാപഹരണം
Verse 2എൻ യേശു എൻ ഇമ്മാനുവേൽ
ഞാൻ നിൽക്കുന്നതീ പാറമേൽ
Verse 3വൃഥാവിൽ സ്വയനീതികൾ-വൃഥാവിൽ ചത്ത രീതികൾ
ദൈവത്തിൻ മുമ്പിൽ നിൽക്കുവാൻ രകത്താലത്രെ പ്രാപിപ്പാൻ ഞാൻ
Verse 4ഈ രക്തത്താലെൻ ഹൃദയം-ഹിമത്തേക്കാളും നിർമ്മലം
എന്നുരയ്ക്കുന്ന വചനം തീർക്കുന്നു സർവ്വസംശയം
Verse 5ആർ എന്നെ കുറ്റം ചുമത്തും ആർ ശിക്ഷയ്ക്കെന്നെ വിധിക്കും
ഞാൻ ദൈവനീതി ആകുവൻ-പാപമായ്ത്തീർന്നെൻ രക്ഷകൻ
Verse 6സംഹാരദൂതനടുത്താൽ ഈ രക്തം എന്മേൽ കാൺകയാൽ
താൻ കടന്നുപോം ഉടനെ-നിശ്ചയം ദൈവസുതൻ ഞാൻ
Verse 7വന്മഴ പെയ്യും നേരത്തും-ഞാൻ നിർഭയമായ് വസിക്കും
കാറ്റടിച്ചാലും ഉച്ചത്തിൽ-പാടിടും ഞാൻ എൻ കോട്ടയിൽ
Verse 8വീണാലും പർവ്വതങ്ങളും-മാഞ്ഞാലും ആകാശങ്ങളും
ക്രിസ്തുവിൻ രക്തനിയമം മാറാതെ നിൽക്കും നിശ്ചയം
Verse 1En neethiyum vishuddiyum en yeshuvum than rakthavum
Verilla aathmasharanam-verilla papaharanam
Verse 2en yeshu en immanuel
njaan nilkunnathe paramel
Verse 3virdavil swyaneethikal-vridavil chattha reethikal
daivathin munpil nilkuvan raktha’thalathre prapthan njaan;-
Verse 4Ie rakthathelen hridayam-himathekalum nirmalam
ennurakunna vachanam theerkunnu sarvvam samshayam
Verse 5aar enne kuttam chumathum-aar shikshkenne vidikum
njaan daivaneethi aakuvan-papamaytheernnen rakshaken;-
Verse 6samharaduthanaduthal iee raktham enmel kankayal
than kadannupom udane-nishchaym daivasuthan njaan;-
Verse 7vanmazha peyum nerathum-njaan nirbhayamayirikum
kattadichalum uchattil-padidum njaan en kottayil;-
Verse 8veenalum parvathangalum-manjalum aakshangalum
kristhuvin rakthaniyamam marathe nilkum nishchayam;-
Download Song