En perkkaayi krooshil maricha nathhaa
Verse 1എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാ
നിൻ സ്നേഹം എത്രയോ ആശ്ചര്യമെ
ആരാധിക്കും നിന്നെ ഞാൻ എന്നും നാഥാ
സ്തോത്രം ചെയ്യും എൻ നാൾ മുഴുവൻ(2)
Verse 2തിരുമുമ്പിൽ ഇന്നിവിടെ ആരാധിക്കുമ്പോൾ
തിരുസാന്നിദ്ധ്യം നൽകി അനുഗ്രഹിക്കണെ
ശത്രുവിൻ കോട്ടകൾ തകർന്നിടട്ടെ നാഥാ
വിടുതൽ നിൻ മക്കൾ അനുഭവിക്കട്ടെ
Verse 3ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ
നിൻ കൃപ ഏഴകൾക്ക് നൽകീടണമെ
പകരണെ നിന്നാത്മ ശക്തി നാഥാ
ജയഘോഷം എന്നും ഉയർത്തിടുവാൻ
Verse 4നിൻ നാമം വിളിക്കപ്പെട്ട നിന്റെ ജനം
പാപവും ദുർമ്മാർഗ്ഗവും വിട്ടുതിരിഞ്ഞു
തിരുമുഖത്തെ നോക്കി പ്രാർത്ഥിക്കുവാൻ നാഥാ
ദേശത്തിൻ വിടുതൽ വെളിപ്പെടുവാൻ
Verse 5പാതാള ഗോപുരങ്ങൾ ജയിക്കയില്ല
കാൽവറി നായകൻ കൂടെയുണ്ടല്ലോ
വേഗം വരാമെന്നുരച്ച നാഥാ
നിൻ വരവിനായ് ഞങ്ങൾ കാത്തിരിക്കുന്നു
Verse 1En perkkaayi krooshil maricha nathhaa
Nin sneham ethrayo aashcharyame
aaradhikkum ninne njaan ennum nathhaa
sthothram cheyyum en naal muzhuvan(2)
Verse 2Thiru mumpil innividay aaradhikkumbol
Thirusaannidhyam nalki anugrahikkanay
Shathruvin kottakal thakarnnidattey nathhaa
Viduthal nin makkal anubhavikkatte
Verse 3Aathmavilum sathyathilum aaradhikkuvaan
Nin krupa eezhakalkke nalkeedanamayi
Pakaraney nin aathma shakthi nathhaa
Jaya ghosham ennum uyartheduvaan
Verse 4Nin naamam vilikkappetta ninte janam
Papavum durmarggavum vittu thirinju
Thiru mukhathey nokki prarthikkuvan nathhaa
Deshathin vituthal velippeduvan
Verse 5Paathaala gopurangal jayikkayilla
Calvary naayakan koode undallo
Vegam varaam ennuracha nathhaa
Nin varavinnaayi njangal kathirikkunnu
Download Song