En prananathaneshu vanniduvan
Verse 1എൻ പ്രാണനാഥനേശു വന്നിടുവാൻ
എൻ കണ്ണുനീരെല്ലാം തീർന്നിടുവാൻ
നേരമേറെയില്ലിനി, ദൂരെമേറെയില്ലിനി
എന്നും സാനന്ദം വാണിടുവാൻ
Verse 2സൃഷ്ടിയെല്ലാമാർത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും
തുഷ്ടിയോടെ നമ്മൾ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ!
Verse 3അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും
സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയിൽ
Verse 4മണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീർന്നിടും
ചിന്മയസ്വരൂപനേശുവിൻ പൊന്മുഖം ഞാൻ കാണും നിശ്ചയം
Verse 1En praananaathaneshu vanniduvaan
En kannuneerellaam theernniduvaan
Neramerayillini, dooremerayillini
Ennum saanandam vaaniduvaan
Verse 2Srishtiyellaamaarthu paadidum kashtamellaamannu maaridum
Thushtiyode nammal vaanidum sreshtamaaya naaladuthu haa!
Verse 3Andhakaaramaake maaridum bandhura pradeepti minnidum
Santhatham santhoshamaayidum kaanthaneshu varum velayil
Verse 4Manmaya shareeramannu haa! Vinmayamathaayitheernnidum
Chinmayaswaroopaneshuvin ponmukham njaan kaanum nischayam
Download Song