En priyan valam karathil pidichenne nadathi
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എൻപ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ
നടത്തിടുന്നു ദിനംതോറും
സന്തോഷവേളയിൽ സന്താപവേളയിൽ
എന്നെ കൈവിടാതെ അനന്യനായ്
Verse 2 പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ
പ്രതികൂലം അനവധി വന്നിടിലും
വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ
പ്രലോഭനം അനവധി വന്നിടിലും
എൻകാന്തൻ കാത്തിടും എൻ പ്രിയൻ പോറ്റിടും
എൻ നാഥൻ നടത്തിടും അന്ത്യം വരെ
Verse 3 മുമ്പിൽ ചെങ്കടൽ ആർത്തിരച്ചാൽ എതിരായ്
പിൻപിൽ വൻവൈരി പിൻഗമിച്ചാൽ
ചെങ്കടലിൽ കൂടി ചെങ്കൽ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്
Verse 4 എരിയും തീച്ചുള എതിരായ് എരിഞ്ഞാൽ
ശദ്രക്കിനെപ്പോൽ വീഴ്ത്തപ്പെട്ടാൽ
എന്നോടുകൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രിയൻ വിടുവിക്കും
Verse 5 ഗർജ്ജിക്കും സിംഹങ്ങൾ വസിക്കും ഗുഹയിൽ
ദാനിയേലെപ്പോൽ വീഴ്ത്തപ്പെട്ടാൽ
സിംഹത്തെ സൃഷ്ടിച്ച എൻ സ്നേഹനായകൻ
കണ്മണിപോലെന്നെ കാത്തുകൊള്ളും
Verse 6 കെരീത്തുതോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിൻ വരവു നിന്നീടിലും സാരെഫാത്തൊരുക്കി
ഏലിയാവേ പോറ്റിയ എൻ പ്രിയൻ
എന്നെയും പോറ്റിക്കൊള്ളും
Verse 7 മണ്ണോടു മണ്ണായ് ഞാൻ അമർന്നുപോയാലും
എൻകാന്തനേശു കൈവിടില്ല
എന്നെ ഉയിർപ്പിക്കും വിൺശരീരത്തോടെ
കൈക്കൊള്ളും ഏഴയെ മഹത്വത്തിൽ
Verse 1 en priyan valam karathil pidichenne
nadathidunnu dinam thorum
santhosha velayil santhapa-velayil
enne kaividathe anannayanayi
Verse 2 patharukayilla njaan patharukayilla njaan
prathikoolam anavadhi vannedilum
veezhukayilla njaan veezhukayilla njaan
pralobhanam anavadhi vannedilum
en kaanthan kaathidum en priyan pottidum
en nathhan nadathidum anthyam vare
Verse 3 munpil chengadal aarthiarachaal ethiraayi
pinpil van vairi pingamichaal
chengadalil koodi changkal pathayorukki
akkarre ethikkum jayaliyaayi;-
Verse 4 eriyum theechula ethirai erinjal
shadrakkinepoal veezhtha pettal
ennoadukudeyum agniyil irangi
venthidaathe priyan viduvikkum;-
Verse 5 garjjikkum simhamgal vasikkum guhayil
danieleppol veezhtha pettaal
simhatthe shrishticha en sneha nayakan
kanmani'polenne katthukollum;-
Verse 6 kerethu thottile vellam vattiyalum
kakkayin varau ninnedilum sarafathorukki
eliyave pottiya en priyan
enneyum pottikkollum;-
Verse 7 mannodu mannay njaan amarnnupoyalum
en kanthan'yeshu kaividilla
enne uyarppikum vinsharerathode
kaikollum ezhaye mahathvathil;-
Download Song
Cancel
Download