En priyan varunnu megharoodanay
Verse 1എൻ പ്രിയൻ വരുന്നു മേഘാരൂഢനായ്
എൻ കാന്തൻ വരുന്നു വാനമേഘത്തേരിൽ
ഉണർന്നിടുക മണവാട്ടിയെ
ഒരുങ്ങിടുക എതിരേറ്റിടാൻ
Verse 2ദു:ഖം ദുരിതം എല്ലാം നീങ്ങിപ്പോം
എൻ പ്രിയൻ ചാരെ അണഞ്ഞിടുമ്പോൾ
ലോകത്തിലൊന്നും വേണ്ടെൻ പ്രിയനെ
നീ മാത്രം മതി നീ മാത്രം മതി എൻ പ്രിയൻ
Verse 3ഈ പാഴുലകിൽ നിൻ പേർക്കായി ഞാൻ
ഏറ്റീടുന്നതാം കഷ്ടങ്ങൾ തീരാറായ്
മണിയറയിൽ എന്നെച്ചേർത്തിടും
പ്രാണപ്രിയനെ നീ മാത്രം മതി എൻ പ്രിയൻ
Verse 4ഈ ലോകം തരും സ്ഥാനമാനങ്ങൾ
നശ്വരമെന്നു ഞാൻ കണ്ടിടുന്നു
വേലതികച്ചു ഒരുങ്ങിടും ഞാൻ
സീയോൻ കാന്തനെ നീ മാത്രം മതി എൻ പ്രിയൻ
Verse 5നിന്നെ നോക്കിയെൻ കൺകൾ മങ്ങുന്നെ
എന്നു വന്നിടും എൻ പ്രേമകാന്താ
തിരുമാർവ്വോടെന്നെ ചേർത്തണച്ചിടുന്ന
മൽപ്രാണനാഥാ നീ മാത്രം മതി എൻ പ്രിയൻ
Verse 1en priyan varunnu megharoodanay
en kaanthan varunnu vaanameghatheril
unarnniduka manavaattiye
orungiduka ethirettidaan
Verse 2dukham duritham ellaam neengippom
en priyan chaare ananjidumpol
lokathilonnum venden priyane
nee mathram mathi nee mathram mathi;- en priyan
Verse 3ie pazhulakil nin perkkaayi njaan
eteedunnatham kashtangal theraray
maniyarayil ennecherthidum
pranapriyane nee mathram mathi;- en priyan
Verse 4ie lokam tharum sthana’manangal
nashvaramennu njaan kandidunnu
velathikachu orungidum njaan
seeyon kanthane nee mathram mathi;- en priyan
Verse 5ninne nokkiyen kankal mangunne
ennu vannidum en prema’kaanthaa
thirumaarvodenne cherthanachidunna
malprana naatha nee mathram mathi;- en priyan
Download Song