En priyane enthini thaamasamo
Verse 1എൻ പ്രിയനേ! എന്തിനി താമസമോ
എന്നുള്ളത്തിൻ ആശ നിൻ മുഖം കാൺമാൻ
Verse 2എന്നുള്ളം നീറുന്നീ ലോകത്തിൻ മാലിന്യം
എന്നാളും കണ്ടിടുമ്പോൾ - അയ്യോ - എൻ
Verse 3പാപത്തെ വെള്ളം പോൽ പാനം ചെയ്തിടുന്ന
പാതകർ പെരുകുന്നയ്യോ - ഭൂവിൽ - എൻ
Verse 4ദൈവത്തെ ത്യജിക്കും നാസ്തികർ വളരെ
കൂട്ടം കൂടിടുന്നയ്യോ - ദേവാ - എൻ
Verse 5മതി കെട്ട മനുജർ പണിയുന്നേയകറ്റാൻ
മതത്തെ ഈ ഭൂവിൽനിന്നു - സത്യ - എൻ
Verse 6അധർമ്മമൂർത്തിയായ് വരും അന്തിക്രിസ്തുവിനായ്
വഴിയൊരുക്കു "ന്നിസ്സ" ങ്ങൾ - പാരിൽ - എൻ
Verse 7രാഷ്ട്രീയ മത്സരത്തിൻ മദ്ധ്യത്തിലവർ - ദൈവ
രാജ്യത്തെ മറന്നിടുന്നേ - നിത്യ - എൻ
Verse 8ആശ്വാസം നൽകാത്തീ പാരിടം വെടിഞ്ഞോടാൻ
ആശയേറിടുന്നയ്യോ - നാഥാ - എൻ
Verse 9സ്വർഗ്ലാധിസ്വർഗ്ഗത്തിലെൻ പ്രാണനാഥനുമായി
വാണിടാനാശയെനി -ക്കേറ്റം - എൻ
Verse 10സ്നേഹത്താൽ പൂരിതമാം സാമ്രാജ്യം ഒന്നീ ഭൂവിൽ
സ്ഥാപിപ്പാൻ വരുന്ന പരാ - വേഗം - എൻ
Verse 11ചെന്നായും കുഞ്ഞാടുമായ് മേയുമാരാജ്യ വാഴാൻ
എന്നെ ചേർത്തിടണമേ! - വേഗം - എൻ
Verse 12എൻ പ്രിയയേശുവേ നിൻ പൊൻമണവാട്ടിയിൻ
ഒരുക്കങ്ങൾ തീർന്നില്ലയോ - ഇന്നും - എൻ
Verse 1en priyane! enthini thaamasamo
ennullatthin aasha nin mukham kaanamaan
Verse 2ennullam neerunnee lokatthin maalinyam
ennaalum kandidumpol - ayyo - en
Verse 3paapatthe vellam pol paanam cheythidunna
paathakar perukunnayyo - bhoovil - en
Verse 4daivatthe thyajikkum naasthikar valare
koottm koodidunnayyo - devaa - en
Verse 5mathi kett manujar paniyunneyakttaan
mathatthe ie bhoovilninnu - sathya - en
Verse 6adharmmamoortthiyaay varum anthikristhuvinaay
vazhiyorukku "nniss" ngl - paaril - en
Verse 7raashdreeya mathsaratthin maddhyatthilavar - daiva
raajyatthe marannidunne - nithya - en
Verse 8aashvaasam nalkaatthee paaridam vedinjnjodaan
aashayeridunnayyo - naathhaa - en
Verse 9swarglaadhisvarggatthilen praananaathhanumaayi
vaanidaanaashayeni -kkettm - en
Verse 10snehatthaal poorithamaam saamraajyam onnee bhoovil
sthhaapippaan varunna paraa - vegam - en
Verse 11chennaayum kunjnjaadumaay meyumaaraajya vaazhaan
enne chertthidaname! - vegam - en
Verse 12en priyayeshuve nin pon manavaattiyin
orukkngal theernnillayo - ennum - en
Download Song