En rakshakaneshu nathaninnum
Verse 1എൻ രക്ഷകനേശു നാഥനെന്നും ജീവിക്കുന്നു
എന്നെ കൈവിടാതെ കാത്തു നിത്യം പാലിക്കുന്നു
Verse 2ഞാൻ പാടി സ്തുതിച്ചിടുമേ എൻരക്ഷകനേശുവിനെ
എൻജീവിത കാലമെല്ലാം ഞാൻ പാടി പുകഴ്ത്തിടുമേ
Verse 3ഇരുളിൻ പാതയിൽ ഇടറും നേരത്തിൽ തുണയായ് വന്നിടും താൻ
കരം പിടിച്ചു വഴി നടത്തും കരുണയിന്നുറവിടം താൻ
Verse 4മരുവിൻ താപത്താൽ പെരുകും ദാഹത്താൽ ക്ഷീണിതനായിടുമ്പോൾ
ദാഹജലം പകർന്നു തരും ജീവജലവും അവൻ താൻ
Verse 5കുരിശിൽ ആണിയാൽ തുളച്ച പാണിയാൽ അവനെന്നെ താങ്ങിടുമേ
ആപത്തിലും രോഗത്തിലും അവനെനിക്കാശ്രയമേ
Verse 6കരയും കണ്ണുകൾ തുവരും നാളിനി അധികം വിദൂരമല്ല
കാന്തൻ മുഖം കാണ്മതിനായ് താമസമേറെയില്ല
Verse 1En rakshakaneshu nathaninnum jeevikunnu
Enne kai vidathe kaathu nithyam paalikunnu
Verse 2njaan paadi sthuthichidume en rekshakan eshuvine
En jeevitha kaalamellam njaan paadi pukazhthidume
Verse 3Irulin paathayil idarum nerathil thunayai vannidum than
karam pidichu vazhi nadathum karunayin uravidam than;-
Verse 4Maruvin thapathal perukum dhahathal
ksheenithan aaidumpol
dhahajelam pakarnnu tharum jeeva jelavum avan than;-
Verse 5Kurishil aaniyal thulacha paaniyal avan enne thaangeedume
aapathilum rogathilum avan enik aashrayame;-
Verse 6karayum kannukal thuvarum naalini adhikam vidooramalla
kaanthan mukham kaanmathinaay thaamasamereyilla;-
Download Song