Verse 1എൻ രക്ഷയാം യഹോവ
എൻ ആശ്രയം നീ മാത്രമേ(2)
കരയുന്ന കാക്ക കുഞ്ഞിനേയും
പോറ്റി പുലർത്തുന്ന നാഥനേ(2)
Verse 2നീ മതിയെനിക്ക് നീ മതിയെനിക്ക്
എന്നാളും എൻ ദൈവമേ (2)
Verse 3കൂരിരുൾ താഴ്വര മദ്ധ്യേയും
ഏകനായ് ഞാൻ നടന്നിടുമ്പോൾ
എൻ വെളിച്ചവും രക്ഷയാം ദൈവമേ
എൻ ബലം നീ മാത്രം നാഥനേ(2) നീ മതി...
Verse 4ഇത്രമാം സ്നേഹത്തെ നൽകുവാൻ
പാപിയാം എന്നെയും നേടുവാൻ
എനിക്കായ് ജീവനെ നൽകിയ
നിൻ കൃപ എത്രയോ ആശ്ചര്യം(2) നീ മതി...
Verse 5ഈ മരുയാത്രയിൽ ഓടുവാൻ
വിശ്വാസ വീര്യവും കാക്കുവാൻ
പ്രാണപ്രിയാ നിന്നിൽ ചേരുവാൻ
ആത്മബലം എന്നിൽ നിറയ്ക്കാ(2) നീ മതി...
Verse 1en rakshayaam yahova
en aashrayam nee maathrame(2)
karayunna kaakka kunjnjineyum
potti pulartthunna naathhane(2)
Verse 2nee mathiyenikk nee mathiyenikk
ennaalum en daivame (2)
Verse 3koorirul thaazhvara maddhyeyum
ekanaay njaan nadannidumpol
en velicchavum rakshayaam daivame
en balam nee maathram naathhane(2);- nee mathi...
Verse 4ethramaam snehatthe nalkuvaan
paapiyaam enneyum neduvaan
enikkaay jeevane nalkiya
nin kripa ethrayo aashcharyam(2);- nee mathi...
Verse 5ie maruyaathrayil orduvaan
vishvaasa veeryavum kaakkuvaan
praanapriyaa ninnil cheruvaan
aathmabalam ennil niraykkaa(2);- nee mathi...
Download Song