En sharanam neeyae en jeevanum nee
Verse 1എൻ ശരണം നീയേ എൻ ജീവനും നീ
ഞാൻ നിന്നിൽ ശരണം തേടുന്നു
അത്യുന്നതൻ നീയേ സർവ്വശക്തനും നീ
നിൻകൃപ എന്നിൽ പകർന്നീടണേ(2)
Verse 2എൻ യേശുവേ എൻ നാഥനേ
നിൻ കൈപ്പണി അല്ലോ ഞാൻ
നിൻ ഹിതത്തിനായ് സൽപ്രവർത്തിക്കായ്
ഞാൻ സർവ്വം സമർപ്പിക്കുന്നു(2)
Verse 3ലോകത്തിൻ പിൻപേ പോകില്ല ഞാൻ
ലോക സൗഭാഗ്യം നശ്വരമേ
വിശ്വാസനായകൻ യേശുവേ നോക്കി
ജീവിത യാത്ര തികച്ചീടും(2) എൻ യേശുവേ...
Verse 4എന്നാശ്രയം നീ എൻ ബലവും നീ
എൻ ജീവിതത്തിൻ മേടുകളിൽ
അഭിക്ഷേകമെന്നിൽ പകർന്നു ദിനവും
എന്നേ നിൻ പാതയിൽ നയിച്ചീടണേ(2) എൻ യേശുവേ...
Verse 5കർത്താവു മേഘേ വന്നിടുമ്പോൾ
ഞാനും ചേരുമെൻ പ്രിയന്റെ കൂടെ
നിത്യം വസിക്കും നിത്യം വാണീടും
യേശുവിൻ കൂടെ ഞാൻ എന്നെന്നും(2) എൻ യേശുവേ...
Verse 1en sharanam neeyae en jeevanum nee
njaan ninnil sharanam thaedunnu
athyunnathan neeyae sarvvamshakthanum nee
nin kripa ennil pakarnnedanae(2)
Verse 2en yeshuvae en nathhanae
nin kaipaniyallo njaan
nin hithathinayi salpravarthikkayi
njaan sarvvamm samarppikkunne(2)
Verse 3lokathin pinpae pokilla njaan
lokasoubhagyam nashvaramae
vishvasa nayakan yeshuvae nokki
jeevitha yathra thikachedum(2);- en yeshuve...
Verse 4en ashrayam nee en bhalavum nee
en jeevithathin medukalil
abhishekamennil pakarnnu dinuvum
enne nin pathayil nayichedanae(2);- en yeshuve...
Verse 5karthavu meghe vannedumbol
njaanum cherum en priyante koode
nithyam vasikkum nithyam vaanedum
yeshuvin koode njaan ennennum(2);- en yeshuve...
Download Song