En yahovaaye papikkashrayam
Verse 1എൻ യഹോവായേ പാപിക്കാശ്രയം
നിന്നുടെ തിരുപ്പാദമേ - ഇപ്പോൾ
എന്നെ നിന്തിരു നീതിയാൽ രക്ഷി-
ച്ചെന്നും താങ്ങി പാലിക്കുക!
Verse 2പൊന്നേ! നിൻ ചെവി ചായിക്കേണമേ
എൻ നിലവിളി കേട്ടിടാൻ_പാപി
പോവതിന്നൊരു പാത മാറ്റില്ലേ
പാപികൾക്കു സങ്കേതമേ!
Verse 3നീയൻ പാറയും കോട്ടയും എന്റെ-
പ്രിയപാലകനും ആകയാൽ_യേശു
നിന്നുടെ നാമം ഓർത്തു പാപിയെ
എന്നും താങ്ങി രക്ഷിക്കുക! -
Verse 4സർവ്വലോകങ്ങൾ താങ്ങുന്ന ശക്തി
സർവ്വമുള്ള തൃകൈകളിൽ ഏക
സത്യദൈവമേ! ഞാൻ എൻ ആവിയെ
നിത്യം ഏല്പിച്ചു പാർക്കുന്നേൻ!
Verse 5ദുഃഖമേറുന്നു ദൈവമേ! എന്റെ
പക്കൽ നിൻ കൃപ കാട്ടുക - മഹാ
ദുഷ്ടനാം മകനായ പാപിയെ -
ഇഷ്ടപുത്രനാക്കേണമേ!
Verse 6എൻ അകൃത്യത്താൽ ദേഹം ജീവനും
ഒന്നുപോൽ ക്ഷയിച്ചീടുന്നേ- ചുററും
ഇങ്ങു വൈരികൾ കൂടുന്നേ_മുറ്റും
ഭംഗം ചെയ്യാനെൻ ശോഭയെ!
Verse 7ജീവൻ ഭാഗ്യവും പാപിക്കുള്ളവ
ദിവ്യകൈകളിൽ യേശുവേ! -ആത്മ-
സർവ്വഭാഗ്യവും നൽകി-
പാപിയെ രക്ഷിക്കണമേ!
Verse 1En yahovaye paapikkaashrayam
ninnude thiruppaadame - ippol
enne ninthiru neethiyaal rakshi-
chennum thaangi paalikkuka!
Verse 2Ponne! nin chevi chaaykkename
en nilavili kettidaan_paapi
povathinnoru paatha maattille
paapikalkku sankethame!
Verse 3Neeyen paarayum kottayum ente-
priyapaalakanum aakayaal_yeshu
ninnude naamam orthu paapiye
ennum thaangi rakshikkuka! -
Verse 4Sarvvalokangal thaangunna shakthi
sarvvamulla thrikaikalil eka
sathyadaivame! njaan en aaviye
nithyam elppichu paarkkunnen!
Verse 5Duhkhamerunnu daivame! ente
pakkal nin krupa kaattuka - mahaa
dushtanaam makanaaya paapiye -
ishtaputhranaakkename!
Verse 6En akruthyathaal deham jeevanum
onnupol kshayichheedunne- churrum
ingu vairikal koodunne_muttum
bhangam cheyyaanen shobhaye!
Verse 7Jeevan bhaagyavum paapikkullava
divyakaikalil yeshuve! -athma-
sarvvabhaagyavum nalki-
paapiye rakshikkaname!
Download Song