En yeshu enikkay karuthidumpol
Verse 1എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ
എനിക്കൊരു കുറവുമില്ലെൻ മനമേ
Verse 2പാപികളിൽ പരമൻപു കലർന്നവൻ
പാരിതിൽ മനുസുതനായ് വന്നവൻ
ജീവനെത്തന്നവൻ ചാവിനെ വെന്നവൻ
ജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻ
Verse 3കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ
കൂടെയുണ്ടിനിയവനെന്നരികിൽ
കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും
കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും
Verse 4സങ്കടത്തിൽ സഖിയും സർവ്വ സഹായിയും
സദ്ഗുരുനാഥനും നായകനും
എൻജീവയപ്പവുമൻപെഴുമപ്പനും
സർവ്വവുമെനിക്കവൻ സങ്കടമില്ലിനി
Verse 5വാനവും ഭൂമിയുമാകൃതി ചെയ്തവൻ
താനെനിക്കാശ്രയം ഭയമെന്തിന്നായ്?
വയലിലെ താമര വളരുവതില്ലയോ
വാനിലെപ്പറവകൾ പുലരുവതില്ലയോ
Verse 6പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും
മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
പരമവിളിയുടെ ഫലമെഴും വിരുതിനെ
ക്കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ
Verse 1en yeshu enikkaay karuthidumbol pinne
enikkoru kuravumillen maname
Verse 2paapikalil paramanpu kalarnnavan
paarithil manusuthanay vannavan
jeevane thannavan chaavine vennavan
jeevaniluyirthavan vairiye thakarthavan
Verse 3koorirul vazhikalilaayi njaan valayukil
koodeyundiniyavanennarikil
kanmashamakattum kannuneer thudaykkum
kaividaathoduvoolam nalvazhiyil nadaththum
Verse 4sankadathil sakhiyum sarvva sahaayiyum
sadgurunaathanum naayakanum
en jeevayappavumanpezhumappanum
sarvvavumenikkavan sankadamillini
Verse 5vaanavum bhoomiyumaakruthi cheythavan
thaanenikkaashrayam bhayamenthinnay?
vayalile thaamara valaruvathillayo
vaanilepparavakal pularuvathillayo
Verse 6pimbilullathine njaan poornnamaay marannum
mumbilullathinnaayittaazhnju kondum
paramavililiyude phalamelhum viruthine
kkaruthiyen laakkine nokki njaanodume
Download Song