En yeshu rakshakan en nalla idayan
Verse 1എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ
തൻ ആടുകളിൽ ഒന്നിനും ഇല്ലൊരു കുറവും
Verse 2നന്മ മാത്രമേ പൂർണ്ണകൃപയും
യേശുവേ! നിൻആടിനെ എപ്പോഴും പിൻചെല്ലും
Verse 3ഞാൻ നാശവഴിയിൽ തെറ്റിടും നേരത്തിൽ
തൻ സ്വർഗ്ഗഭാഗ്യം വിട്ടു താൻ എന്നെ അന്വേഷിപ്പാൻ
Verse 4തൻ ശബ്ദം കേട്ടു ഞാൻ സന്തോഷത്തോടെ താൻ
തൻ മാർവ്വിൽ എന്നെ അണച്ചു എൻകണ്ണീർ തുടച്ചു
Verse 5എൻ പാപമുറിവു യേശു പൊറുപ്പിച്ചു
തൻ സ്വന്തം രക്തം തന്നവൻ ഹാ! നല്ല ഇടയൻ
Verse 6പിതാവിൻ ഭവനം ഇപ്പോൾ എൻ പാർപ്പിടം
സ്വർഗ്ഗീയ ഭക്ഷണംകൊണ്ടുഞാൻ തൃപ്തിപ്പെടുന്നു
Verse 7ഞാൻ സിംഹഗർജ്ജനം കേട്ടാൽ ഇല്ലിളക്കം
തൻകൈയിൻ കോലും വെടിയും സാത്താനെ ഓടിക്കും
Verse 8എന്നെ വിളിച്ചവൻ എന്നേക്കും വിശ്വസ്തൻ
താൻ അന്ത്യത്തോളം എന്നെയും വിടാതെ സൂക്ഷിക്കും
Verse 9തൻ സ്വർഗ്ഗഭാഗ്യവും മാറാത്ത തേജസ്സും
എൻയേശു തരും എനിക്കും ഇങ്ങില്ലോർ കുറവും
Verse 1en yeshu rakshakan en nalla idayan
than aadukalil onninum illoru kuravum
Verse 2nanma maatrame poornnakripayum
yeshuve! nin aadine eppozhum pinchellum
Verse 3njaan naashavazhiyil thettidum nerathil
than swarggabhagyam vittu thaan enne anweshhippaan
Verse 4than shabdam kettu njaan santhoshatthode thaan
than maarvil enne anachchu en kanneer thudachchu
Verse 5en paapamurivu yeshu poruppichchu
than swantham raktham thannavan haa! nalla idayan
Verse 6pithaavin bhavanam ippol en paarppidam
swarggeeya bhakshanamkondu njaan thripthippedunnu
Verse 7njaan simhagarjjanam kettaal illilakkam
thankaiyin kolum vediyum saaththaane odikkum
Verse 8enne vilichchavan ennekkum vishwasthan
thaan anthyaththolom enneyum vidaathe sookshikkum
Verse 9than swarggabhagyavum maarattha thejassum
en yeshu tharum enikkum inggillor kuravum
Download Song