En yeshuve nadathidane nin
Verse 1എൻ യേശുവേ നടത്തിടണേ നിൻഹിതം പോലെയെന്നെ
Verse 2കൂരിരുളാണിന്നു പാരിലെങ്ങും കാരിരുമ്പാണികൾ പാതയെങ്ങും
കാൽവറി നായകാ! കൈപിടിച്ചെൻ കൂടെ നീ വന്നിടണേ
Verse 3ആശ്രയിക്കാവുന്നോരാരുമില്ല ആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ല
ശാശ്വത ശാന്തിയും വിശ്രമവും കണ്ടു ഞാൻ നിന്നിൽ മാത്രം
Verse 4നീയെൻ വെളിച്ചവും രക്ഷയുമാം ഭീതിയെനിക്കില്ലിനി ഒന്നിനാലും
ആയുൾ നാളെന്നും നിന്നാലയത്തിൽ ആകണംഎന്റെ വാസം
Verse 5നിങ്കലേക്കീയേഴ നോക്കിടുമ്പോൾ സങ്കടം പോയ്മുഖം ശോഭിതമാം
സംഖ്യയില്ലാതുള്ള-നർത്ഥങ്ങളുണ്ടെങ്കിലും നീ മതിയാം
Verse 6രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ് ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാ
ഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻ പാടും നിൻകീർത്തനങ്ങൾ
Verse 1en yeshuve nadaththidane nin hitham poleyenne
Verse 2koorirulaaninnu paarilengum kaarirumpaanikal paathayengum
kaalvari naayakaa! kaipidichen koode nee vannidane;-
Verse 3aashrayikkaavunnoraarumilla aashwasikkaan bhoovil onnumilla
shaashwatha shaanthiyum vishramavum kandu njaan ninnil maathram;-
Verse 4neeyen velichavum rakshayumaam bheethiyenikkillini onninaalum
aayul naalennum ninnaalayaththil aakanam ente vaasam;-
Verse 5ningalekkeeyezha nokkidumbol sankadam poymukham shobhithamaam
sankhyayillaathulla-narththangalundengilum nee mathiyaam;-
Verse 6ruchicharinju ninne nallavanaay thyajikkumo ninne njaan jeevanaathaa
bhajikkum ninpaadam njaan naalmuzhuvan paadum ninkeerththanangal;-
Download Song