En yeshuve rashaka nalla snehithan
Verse 1എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ നീ
മാറാത്ത മാധുര്യവാൻ-നീയോ
ഇന്നലേമിന്നും എന്നുമനന്യനായ്
മന്നിലെൻ കൂടെയുണ്ട്
Verse 2എൻ വേദനവേളയിൽ നീ വരും തുണയായ്
പേടിക്കയില്ലിനി ഞാൻ എന്നിൽ
നൽകിയതെല്ലാം നന്മയിൻ കരുതൽ
എന്നൊരു നാളറിയും
Verse 3എൻ ജീവിതഭാരങ്ങൾ ആരിലുമധികം
നീയറിയുന്നുവല്ലോ നാഥാ
നിന്നിലല്ലാതെയാരിൽ ഞാൻ ചാരിടും
നീറുന്ന ശോധനയിൽ
Verse 4ഈ ലോകസാഗരത്തിൽ വൻതിരമാലകൾ
ആഞ്ഞടിക്കും നേരത്തിൽനിന്റെ
ആണികളേറ്റ പാണിയാലെന്നെ നീ
അൻപോടു താങ്ങിടുന്നു
Verse 5എന്നാധികൾ തീർപ്പാൻ എന്നു നീ വരുമോ
എന്നുമെന്നാശയതാം അന്നു
ഖിന്നതയകന്നു നിന്നോടുകൂടെ ഞാൻ
എന്നാളും വാണിടുമേ
Verse 1en yeshuve rakshakaa nalla snehithan nee
maaraattha maadhuryavaan-neeyo
innalem innum ennum ananyanaay
mannilen koodeyunde
Verse 2en vedanavelayil nee varum thunayaay
pedikkayillini njaan ennil
nalkiyathellaam nanmayin karuthal
ennoru naal ariyum;-
Verse 3en jeevitha bhaarngal aarilum adhikam
neeyariyunnuvallo naathhaa
ninnil allaatheyaaril njaan chaaridum
neerunna shodhanayil;-
Verse 4ie loka saagaratthil van thiramaalakal
aanjadikkum neratthil ninte
aanikaletta paaniyaal enne nee
anapodu thaangidunnu;-
Verse 5ennaadhikal theerppaan ennu nee varumo
ennum ennaashayathaam annu
khinnathayakannu ninnodukoode njaan
ennaalum vaanidume;-
Download Song