Verse 1എങ്ങോ ചുമന്നു പോകുന്നു! കുരിശുമരം
എങ്ങോ ചുമന്നു പോകുന്നു!
Verse 2എങ്ങോ ചുമന്നുപോകുന്നിങ്ങി-കാനലിൽ നിന്റെ
അംഗം മുഴുവൻ തളർന്നയ്യോ-എൻ യേശുനാഥാ
Verse 3പാപികളാലെ വന്ന ഭാരച്ചുമടോ? ഇതു
ദേവാ നിൻതോളിറ്റു-വേവൽപെടുന്നതും നീ
Verse 4ഭാരം വഹിപ്പാനേതും-കായബലമില്ലാതെ
പാരം പരിശ്രമപ്പെട്ടായാസത്തോടുകൂടെ
Verse 5കൈകാൽ തളർന്നും ഇരു-കൺകൾ ഇരുണ്ടും നിന്റെ
മെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ
Verse 6കഷ്ടമീദ്രോഹികളാൽ-കഷ്ടപ്പെട്ടതു കണ്ടാൽ
പൊട്ടും മനം എൻ ദോഷം-കൂടെ എടുത്തുകൊണ്ടു
Verse 7വേച്ചും വിറച്ചും അടിവെച്ചും പോകവെ ഒരു
വീഴ്ചകൂടാതെ ശിമോൻ താനും പിന്തുടർന്നുകൊണ്ട്
Verse 8മാതാവാതുര തന്റെ ജാതി ജനങ്ങളോടും
മായമില്ലാതെ നാരികൂട്ടം വിലാപമോടും
Verse 9കൊല്ലാനോ നിൻ ദേഹത്തെ? വെല്ലാനോ മരണത്തെ?
എല്ലാ പാപങ്ങളെയും ഇല്ലാതെയാക്കുവാനോ?
Verse 10കണ്ഠക്കള്ളർ നടുവിൽ-കൊണ്ടൊതുക്കിടുവാനോ?
ശണ്ഠാളൻമാരെ തൂക്കും-തലയോട്ടിൻ മേട്ടിനോ
Verse 11നാശവിനാശനാ സ-ർവ്വേശൻ യേശുവേ നിന്റെ
ദാസർ നാശം ഒഴിവാൻ-ഈ ചുമടും എടുത്തു
Verse 1engo chumannu pokunnu kurishumaram
engo chumannu pokunnu
Verse 2engo chumannu pokunningi-kaanalil ninte
amgam muzhuvan thalarnnayyo-en yeshunatha;-
Verse 3papikalale vanna bharachumado? ithu
deva nintholilettu-vevalpedunnathum nee;-
Verse 4bharam vahippanethum-kayabalamillathe
param parishramappettayasathodukoode;-
Verse 5kaikaal thalarnnum iru-kankal irundum ninte
meykanthi vadi eettam-naavu varandum ayyo;-
Verse 6kashdamedrohikalal-kashadappettathu kandal
pottum manam en dosham-koode eduthukondu;-
Verse 7vechum virachum adivechum pokave oru
Veezcha’koodathe shimon thanum pinthudarnnukonde;-
Verse 8mathavathura thante jaathi janangalodum
mayamillathe narikoottam vilapamodum;-
Verse 9kollano nin dehathe? vellaano maranathe?
ellaa papangaleyum illatheyakkuvano?;-
Verse 10kandakkallar naduvil-kondothukkiduvano?
shandalanmare thokkum-thalayottin mettino;-
Verse 11nashavinashana? sa-rvveshan yeshuve? ninte
dasar nasham ozhivan-iee chumadum eduthu;-
Download Song