Engum pukazthuvin suvishesham
Verse 1എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ
മംഗള ജയ ജയ സന്ദേശം
Verse 2നരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും
വിമല മനോഹര സുവിശേഷം ഹാ!
Verse 3അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും
വേദാന്തപ്പൊരുൾ സുവിശേഷം ഹാ!
Verse 4ഭീകര സമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും
ശാന്തി സന്ദായക സുവിശേഷം ഹാ!
Verse 5വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ വിടുതലനാമയമരുളും
വിജയധ്വനിയീ സുവിശേഷം ഹാ!
Verse 6കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും
പാപനിവാരണ സുവിശേഷം ഹാ!
Verse 7നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനം
കുരിശിൻ വചനം സുവിശേഷം ഹാ!
Verse 1engum pukazhthuvin suvishesham
ha! mangala jaya jaya sandesham
Verse 2narabhojikale narasnehikalaa-muthama sodararaakkum
vimala manohara suvishesham- haa!;-
Verse 3ajnjaanaandhatha aakeyakattum vijnjaanakkathir veeshum
vedaantha pporul suvishesham- haa!-
Verse 4bheekara samara samaakulamaakum bhoomiyil bheethiye neekkum
shaanthi sandhaayaka suvishesham- haa!-
Verse 5vimalajeneshuvil vishwasichidukil viduthalanaamayam arulum
vijaya dhwaniyee suvishesham- haa!-
Verse 6krupayaalethoru paathakaneyum paavana shobhithanaakkum
paapanivaarana suvishesham- haa!-
Verse 7nashikkum laukika janathinu heenam namukko daivika jnjaanam
kurishin vachanam suvishesham- haa!
Download Song