Verse 1എനിക്കായ് കരുതുന്നവൻ
ഭാരങ്ങൾ വഹിക്കുന്നവൻ
എന്നെ കൈവിടാത്തവൻ
യേശു എൻ കൂടെയുണ്ട്
Verse 2പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ
പരിഹാരം എനിക്കായ് കരുതീട്ടുണ്ട്
എന്തിനെന്നു ചോദിക്കില്ല ഞാൻ-എന്റെ
നന്മയ്ക്കായെന്നറിയുന്നു ഞാൻ
Verse 3എരി-തീയിൽ വീണാലും
അവിടെ ഞാൻ ഏകനല്ല
വീഴുന്നതോ തീയിലല്ല-എൻ
യേശുവിൻ കരങ്ങളിലാം
Verse 4ഘോരമാം ശോധനയിൻ
ആഴങ്ങൾ കടന്നിടുമ്പോൾ
നടക്കുന്നതേശുവത്രെ
ഞാനവൻ കരങ്ങളിലാം
Verse 5ദൈവം എനിക്കനുകൂലം-അതു
നന്നായറിയുന്നു ഞാൻ
ദൈവം അനുകൂലമെങ്കിൽ
ആർ എനിക്കെതിരായിടും?
Verse 1enikkaay karuthunnavan
bharangal vahikkunnavan
enne kaividaatthavan
Yeshu en kudeyundu
Verse 2Pareeksha ente Daivam anuvadichaal
Parihaaram enikkayi karutheettundu
Enthinennu chodikkilla njaan
Ente nanmakkayennariyunnu njaan
Verse 3Eri-theeyil veenaalum
avide njaan ekanalla
veezhunnatho theeyil alla-en
Yeshuvin karangalilaam
Verse 4Ghoramaam shodhanayin
Aazhangal kadanneedumpol
Nadakkunnatheshuvathre
Njaanavan karangaliaam
Verse 5Daivam enikkanukoolam
Athu nannay ariyunnu njaan
Daivam anukoolam enkil
Aar enikkethiraayidum
Download Song