Enikkay marichavane enne nannaayi
Verse 1എനിക്കായ് മരിച്ചവനെ
എന്നെ നന്നായി അറിയുന്നോനെ
എൻ പാപമെല്ലാം പോക്കി
തിരുരക്തത്തിൽ കഴുകീടണേ
Verse 2പണിയണമേ തിരുപാത്രമായ്
ചൊരിയണമേ തിരുകൃപകളെന്നിൽ
മെനയണമേ നിൻ തിരുഹിതംപോൽ
സമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്
Verse 3കടുംചുവപ്പായതാം പാപങ്ങളും
കഴുകേണമെ കനിവുളള ദൈവമേ
നിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ
മായിക്കണെ എൻ കുറവുകളേ
Verse 4നിൻവഴി ഏതെന്ന് കാണിക്കണേ
അതിലേ നടപ്പാൻ അരുളേണമേ
നീ തന്നതാം വേലയെ തികച്ചീടുവാൻ
പകർന്നീടണെ നിൻ ആത്മശക്തി
Verse 5കയ്പ്പിന്റെ ശോധന പെരുകീടുമ്പോൾ
ബലത്തോടെ നടപ്പാൻ പിടിക്കേണമേ
നീ അടിക്കിലുമെന്നെ മറക്കാത്തവൻ
ചേർത്തീടണെ നിൻ മാർവ്വരികിൽ
Verse 1enikkaay marichavane
enne nannaayi ariyunnone
en paapamellaam pokki
thirurakthathil kazhukeedane
Verse 2paniyaname thirupaathramaay
choriyaname thirukripakalennil
menayaname nin thiruhitham pole
samarppikkunnezaye sampoornnamaay;-
Verse 3kadumchuvappaayathaam paapangalum
kazhukenname kanivulla daivame
nin sannidhau enthala kumbidumpol
maayikkanne en kuravukale;-
Verse 4nin vazhi ethunnu kaanikkane
athile nadappaan arulename
nee thannathaaam velaye thikacheeduvaan
pakarnneedane nin aathmashakthi;-
Verse 5kayppinte shodhana perukeedumpol
balathode nadappaan pidikkename
nee adikkilumenne marakkaathavan
cherthheedane nin maarvarikil;-
Download Song