Enikkay svaputhrane thannavan
Verse 1എനിക്കായ് സ്വപുത്രനെ തന്നവൻ
തൻ കൂടെല്ലാം നൽകാതിരിക്കുമോ
എന്നെ മാത്രം കണ്ടു സ്വർഗ്ഗം വിട്ടവൻ
എനിക്കായ് കരുതാതിരിക്കുമോ
Verse 2ഹാലേലുയ്യ സ്വർഗ്ഗത്തിൽ മുഴങ്ങട്ടെ
ഹാലേലുയ്യ എൻ ഹൃത്തിൽ ഉയരട്ടെ
ക്രൂശിൻ സ്നേഹം മാത്രമെന്റെ ഉള്ളത്തിൽ
കീർത്തനമായ് എന്നും നില നിൽക്കട്ടെ
Verse 3എൻ പേർക്കായി യാഗ മൃഗമായവൻ
എന്റെ കണ്ണീർ കാണാതിരിക്കുമോ?
എല്ലാവരാലും ഒറ്റപ്പെട്ട കുഞ്ഞാടോ
താണവരെ ഉയർത്താതിരിക്കുമോ?
Verse 4വ്യസന പുത്രൻ ആയ ഒരു യബ്ബേസിന്റെ
അതിരുകൾ വിശാലമാക്കിയോൻ
യിസ്സഹാക്കിനായ് ആട്ടുകൊറ്റനെ കരുതിയോൻ
എനിക്കായ് കരുതാതിരിക്കുമോ?
Verse 1enikkaay svaputhrane thannavan
than koodellaam nalkaathirikkumo
enne maathram kandu swarggam vittavan
enikkaay karuthaathirikkumo
Verse 2halleluah swarggathil muzhangatte
halleliah en hruthil uyaratte
krooshin sneham maathramente ullathil
keerthanamaay ennum nila nilkkatte
Verse 3en perkaayi yaaga mrgamaayavan
ente kanneer kaanaathirikkumo?
ellaavaraalum ottappetta kunjaado
thaanavare uyarthaathirikkumo?
Verse 4vyasana puthran aaya oru yebbessinte
athirukal vishaalamaakkiyon
yissahaakkinaay aatttukottane karuthiyon
enikkaay karuthaathirikkumo?
Download Song