Verse 1എനിക്കായ് തുറന്നോരുറവ
നാഥൻ കാൽവറിയിൻ കുരിശിൽ
എന്റെ പാപവും രോഗവും നീക്കാൻ
എന്നെന്നുമൊഴുകുമൊരുറവ
Verse 2ഓടിവാ... പ്രിയനേശുവിൽ
നിൻ ദാഹമെല്ലാം നീക്കുമവൻ
നിൻ ജീവനെ പുതുക്കും നദിയിൽ
Verse 3ഹാഗാറിൻ രോദനത്താലെ
മരുഭൂമിയിൻ മാറു തുറന്നു
സുതനേകിടുവാനായൊഴുകി
നവചേതനയന്നവനേകി
Verse 4കൈപ്പേറും നീരിനം മരുവിൽ
ഒരു മധുര ജലാശയമാക്കി
തിരുജനത്തിൻ ശാശ്വതമായോ-
രുണർവ്വിന്നുടെ കാരണമാക്കി
Verse 5അറുനൂറായിരമായോർ
ബഹുസഞ്ചയജനമന്നാളിൽ
തീക്കല്ലിൻ പാറയിൽ നിന്നും
കുടിച്ചീശനെ മോദാൽ വാഴ്ത്തി
Verse 6ആത്മാവിൻ നിറവുള്ളിൽ പകരും
ജീവജലത്തിൻ അരുവികളൊഴുകും
എന്നിൽ വിശ്വസിച്ചേവരും വരുവിൻ
ഉരച്ചേശുവിൻ മൊഴികളതാലെ
Verse 1enikkay thurannorurava
nathhan kaalvariyin kurishil
ente papavum rogavum neekkaan
ennennum ozhukumorurava
Verse 2odivaa... priyaneshuvil
nin daahamellaam neekkumavan
nin jeevane puthukkum nadiyil
Verse 3hagarrin rodanathaale
marubhoomiyin maarru thurannu
suthanekidu-vanayozhuki
navachethanayannavaneki
Verse 4kaipperrum neerinam maruvil
oru madhura jalaashayamaakki
thiru janathin shashvathamaayo-
runarvvinnude karanamaakki
Verse 5arrunooraayiramaayor
bahu-sanjchayajanamannaalil
thekkallin parrayil ninnum
kudicheshane modaal vazhthi
Verse 6aathmaavin nirravullil pakarum
jeeva jalathin aruvikalozhukum
ennil vishvasichevarum varuvin
uracheshuvin mozhikalathaale
Download Song