Enikkente yeshuvine kandaal mathi
Verse 1എനിക്കെന്റെ യേശുവിനെ കണ്ടാൽമതി
ഇഹത്തിലെ മായാസുഖം വിട്ടാൽ മതി
പരൻ ശിൽപ്പിയായ് പണിഞ്ഞ നഗരമതിൽ
പരനോടുകൂടെ വാഴാൻ പോയാൽ മതി
Verse 2ഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻ
മരിച്ചവനായ് കിടന്നോ-രിടത്തു നിന്നു
ഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻ
ഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ എനിക്കെ...
Verse 3ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ
ഇവിടുത്തെ പാർപ്പിടമോ വഴിയമ്പലം
ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും
ഇണയാകും യേശുവോടു ചേർന്നാൽ മതി എനിക്കെ...
Verse 4പ്രിയനെനിക്കിനിയേകും ദിനമൊക്കെയും
ഉയർത്തിടാം സുവിശേഷകൊടിയീമന്നിൽ
ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻ
തിടുക്കമാണെൻ മണാളൻ വന്നാൽ മതി എനിക്കെ...
Verse 5കളങ്കമില്ലാതെ എന്നെ തിരുസിന്നിധേ
വിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ്
തളർന്നമെയ് കാൽകരങ്ങൾ തുളച്ച മാർവ്വും
നിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ് എനിക്കെ...
Verse 6നിറഞ്ഞ പ്രത്യാശായൽ ഞാൻ ദിനമൊക്കെയും
പറഞ്ഞ വാക്കോർത്തുമാത്രം പാർത്തിടുന്നു
നിറുത്തേണമേ വിശുദ്ധ ആത്മാവിനാൽ
പറന്നേറി വാനിലെത്തി വസിച്ചാൽ മതി എനിക്കെ...
Verse 1enikkente yeshuvine kandaalmathi
ihatthile maayaasukham vittaal mathi
paran shilppiyaay paninjnja nagaramathil
paranodukoode vaazhaan poyaal mathi
Verse 2orikkal paapaandhakaara kuzhiyathil njaan
maricchavanaay kidanno-ridatthu ninnu
uyartthi innolamenne nirutthiyavan
urappulla paarayaakum kristheshuvil;- enikke...
Verse 3ivide njaan verumoru paradeshipol
ividutthe paarppidamo vazhiyampalam
ividenikkaarum thuna illengkilum
inayaakum yeshuvodu chernnaal mathi;- enikke...
Verse 4priyanenikkiniyekum dinamokkeyum
uyartthidaam suvisheshakodiyeemannil
ilakkamillaattha naattil vasiccheeduvaan
thidukkamaanen manaalan vannaal mathi;- enikke...
Verse 5kalangkamillaathe enne thirusinnidhe
vilnguvaan yeshu kashdam sahicchenikkaay
thalarnnamey kaalkarngal thulaccha maarvvum
niranjnja kanneerumaardrahridayavumaay;- enikke...
Verse 6niranjnja prathyaashaayal njaan dinamokkeyum
paranjnja vaakkortthumaathram paartthidunnu
nirutthename vishuddha aathmaavinaal
paranneri vaaniletthi vasicchaal mathi;- enikke...
Download Song